കേരളത്തിലെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എം ടി രമേശ്. ആരാണ് തകരുന്നതെന്ന് ഹരിപ്പാട് മണ്ഡലത്തിലെ വോട്ട് എണ്ണുമ്പോൾ മനസിലാകുമെന്ന് രമേശ് കുറിച്ചു. താനുൾപ്പെടെ കോൺഗ്രസ്സുകാർ ബി.ജെ.പിയിലേക്ക് പോകണമോ രാഷ്ട്രീയം നിർത്തണമോയെന്ന ആശങ്കയിൽ നിന്നാണ് ചെന്നിത്തല യാദവകുലം നശിക്കുകയാണെന്നൊക്കെ പിച്ചും പേയും പറയുന്നതെന്ന് രമേശ് പറഞ്ഞു. എം ടി രമേശ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
ഭഗവാൻ അവതാര ലീലകൾ തുടങ്ങിയിട്ടെയുള്ളുവെന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനോട് വിനയത്തോടെ പറയട്ടെ..! ധർമ്മ സംസ്ഥാപനത്തിനായി അവതരിച്ച ശ്രീമാൻ നരേന്ദ്ര ദാമോദർ ദാസ് മോദി അവതാരലക്ഷ്യത്തിലേക്ക് ജൈത്രയാത്ര തുടരുകയാണ്, ചെന്നിത്തലയ്ക്കറിയാം അടുത്തത് കേരളമാണ്, താനുൾപ്പെടെ കോൺഗ്രസ്സുകാർ ബി.ജെ.പിയിലേക്ക് പോകണമോ രാഷ്ട്രീയം നിർത്തണമോയെന്ന ആശങ്കയിൽ നിന്നാണ് യാദവകുലം നശിക്കുകയാണെന്നൊക്കെ പിച്ചും പേയും പറയുന്നത്.
Also Read: ചെന്നിത്തലയ്‌ക്കെതിരെ യാദവ സമുദായം : മാപ്പു പറയണം
എനിക്ക് തോന്നുന്നത് ചെന്നിത്തല ഉറക്കത്തിൽ പോലും മോദിയെ ഓർത്ത് ഞെട്ടിയുണരുന്നുണ്ടാകും, ചെന്നിത്തല സൂചിപ്പിച്ച പോലെ യാദവകുലം നശിക്കും ഭഗവാൻ അവതാര ലക്ഷ്യം പൂർത്തിയാക്കി മടങ്ങും പ്രപഞ്ചത്തിൽ എല്ലാറ്റിനും സ്വഭാവിക അന്ത്യമുണ്ട്, പക്ഷെ ഇത് കോൺഗ്രസ്സിന്റെ അന്ത്യസമയമാണ്, എല്ലായിടത്തും കോൺഗ്രസ്സ് ഇല്ലാതായി, കശ്മീർ മുതൽ കന്യാകുമാരി വരെ പരിശോധിച്ചാൽ അത് ബോധ്യപ്പെടും. ലോകസഭയിലെ സീറ്റ് കണക്ക് നോക്കിയാൽ അത് ബോധ്യപ്പെടും, അനുദിനം ബി.ജെ.പിയിലെത്തുന്ന കോൺഗ്രസ് നേതാക്കളുടെ കണക്ക് നോക്കിയാൽ അത് ബോധ്യപ്പെടും.
Also Read: ബിജെപിയുടെ അന്ത്യം കുറിക്കും; 100 വർഷം കഴിഞ്ഞാലും പത്തു സീറ്റ് കിട്ടില്ല: ചെന്നിത്തല
ഒന്നുമില്ലെങ്കിൽ ചുറ്റും ഖദറിട്ട് നിൽക്കുന്ന അനുചര സംഘത്തോടും ഉപചാപക വൃന്ദത്തോടും രഹസ്യമായി ചോദിച്ച് നോക്കു അവരിലെത്ര പേർ നാളെ ബി.ജെ.പിയാകാൻ തയ്യാറായി നിൽക്കുകയാണെന്ന്, ബ്രിട്ടീഷുകാരോട് സന്ധി സംഭാഷണം നടത്താൻ ഏ.ഒ. ഹ്യും എന്ന ബ്രിട്ടിഷുകാരൻ ബീജാവാപം ചെയ്ത പ്രസ്ഥാനമല്ല ഇത് നാഗ്പൂരിലെ മോഹിതവാടെ സംഘസ്ഥാനിൽ രാഷ്ട്രവൈഭവം എന്ന മഹത്തായ ലക്ഷ്യത്തോടെ പിറവികൊണ്ട മഹാപ്രസ്ഥാനത്തിൻ്റെ ഭാഗമാണ്, ആ പ്രസ്ഥാനത്തിന് പൂർത്തീകരിക്കാൻ വലിയൊരു ലക്ഷ്യമുണ്ട്, അതിനോട് ഐക്യപ്പെടാനെ നിങ്ങൾക്ക് സാധിക്കു, ചെന്നിത്തലയ്ക്കും സ്വാഗതം, ഇപ്പഴേ ഇങ്ങിനെ പേടിച്ചാലോ,,, വിരാട് രൂപം കാണാൻ പോകുന്നതേയുള്ളു നേതാവേ !
Post Your Comments