ഇന്ത്യയെ തകര്‍ക്കാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേയും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ് ഐയുടേഉം അധോലോക ഭീകരവാദ സംഘടനകളുടെയും ഒരുമിച്ചുള്ള പ്രയ്തനമായ കണ്ടെയ്നർ കറൻസിയും സ്വർണക്കടത്ത് കേസും തമ്മിൽ എന്ത് ബന്ധം?. ബന്ധമുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര അന്വേഷണ ഏജൻസികൾ ഇപ്പോൾ എത്തിനിൽക്കുന്നത് കണ്ടെയ്നർ കറൻസിയിലാണ്.
അന്വേഷണ ഏജൻസികൾ വിരൽ ചൂണ്ടുന്നുന്നത് ധനമന്ത്രി തോമസ് ഐസകിലേക്കാണ്. ലോക സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനു കൊല്ലത്തെത്തിയ തോമസ് ഐസക് പ്രവാസി മലയാളിയുടെ വീട്ടിൽ പാർട്ടി അറിയാതെ രഹസ്യ സന്ദർശനം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
കണ്ടെയിനറില്‍ എത്തിയ കള്ള നോട്ടു കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ആളിന്റെ വീട്ടിലായിരുന്നു മന്ത്രി രഹസ്യ സന്ദർശനം നടത്തിയത്. പ്രാദേശിക നേതൃത്വമേ പാർട്ടി നേതാക്കളോ അറിയാതെയായിരുന്നു മന്ത്രിയുടെ സന്ദർശനമെന്നതും ഏറെ വിവാദമായിരുന്നു. ഇതോടെ മന്ത്രി വീട്ടിലെത്തിയില്ലെന്ന് പ്രവാസിയും അറിയില്ലെന്നും പാർട്ടിയും അന്ന് വ്യക്തമാക്കി.
Also Read: 100 കോടി നേട്ടം സ്വന്തമാക്കി കെ എസ് ഡി പി; നിര്‍ണ്ണായക നേട്ടമെന്ന് തോമസ് ഐസക്
എന്നാൽ, ഇത് നുണയാണെന്ന് തെളിയുന്നു. ഇയാളുടെ കാവനാട്ടെ വീട്ടിൽ രാവിലെ മന്ത്രി എത്തിയെന്നും ഭക്ഷണവും വിശ്രമവും കഴിഞ്ഞ് വൈകിട്ടാണ് തിരിച്ച് പോയതെന്നുമാണ് അന്വേഷണ ഏജൻസികൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചിലർ മന്ത്രിയെ കാണാൻ ഇവിടെയെത്തി എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Also Read: എല്ലാവരും തള്ളി പറഞ്ഞ സ്ഥിതിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണം ; കെ. സുരേന്ദ്രന്‍
സ്വര്‍ണക്കടത്തു കേസിലെ പ്രതികളില്‍ ചിലരാണ് കണ്ടെയ്നർ കറൻസിയുടെ പിന്നിലുള്ളതെന്ന സൂചനകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായി റിപ്പോർട്ടുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രണ്ട് കണ്ടെയ്നര്‍ വ്യാജ കറന്‍സി കൊച്ചി തുറമുഖത്തെത്തിയത്. അത് അപ്രത്യക്ഷമായെന്നാണ് അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ജേക്കബ് പുന്നൂസ്, സര്‍ക്കാരിന് നല്‍കിയ റിപ്പോർട്ടിൽ പറഞ്ഞത്.
Post Your Comments