ഭാര്യമാരെ ജോലിക്കയക്കുന്നവര്‍ സൂക്ഷിക്കണം, പ്രവാസികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുമായി ഫാ. തോമസ് കോഴിമല. വികാരിയച്ചന് കിടു മറുപടിയുമായി ഷൈനി ബാബു എന്ന യുവതി.’ഇസ്രയേലിലേക്ക് ഭാര്യമാരെ ജോലിക്കയക്കുന്നവര്‍ സൂക്ഷിക്കണം’ എന്ന പ്രസംഗത്തിന്റെ പേരില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് വലിയ പ്രതിഷേധമാണ് . ഇസ്രയേലില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് വളരെ മോശമായ പദപ്രയോഗങ്ങളാണ് വൈദികന്‍ നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇസ്രയേലില്‍ അച്ചന് പരിചയമുള്ള സ്ത്രീകളെ ഏജന്‍സികള്‍ രാത്രിയില്‍ വായോ വായോ എന്ന് വിളിക്കുകയാണ് എന്നും വൈദികന്‍ പറയുന്നു. രാത്രിയില്‍ പിന്നെ കാട്ടുമൃഗങ്ങളുടെ കൂത്താട്ടമായെന്നും വൈദികന്‍ ദ്വയാര്‍ത്ഥത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇതിന് ചുട്ടമറുപടിയുമായാണ് പ്രവാസി യുവതിയും രംഗത്തെത്തിയിരിക്കുന്നത്. മക്കളില്‍ ബുദ്ധിയുള്ളവരെ നാട്ടില്‍ മാതാപിതാക്കളെ നോക്കാന്‍ നിര്‍ത്തുമെന്നും ബുദ്ധിയില്ലാത്തവരെ ഗള്‍ഫില്‍ വിടും എന്നും മറ്റുമുള്ള വൈദികന്റെ പ്രസംഗത്തെ വിമര്‍ശിച്ചാണ് യുവതി രംഗത്തെത്തിയത്.
ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഷൈനി ബാബുവാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. ദൈവം തന്ന മക്കളെ ബുദ്ധിയുള്ളവരും ബുദ്ധിയില്ലാത്തവരുമായി വേര്‍തിരിക്കുന്ന സന്ദേശം ഏത് മതഗ്രന്ഥത്തിലാണ് ഉള്ളതെന്ന് ഷൈനി ബാബു ചോദിക്കുന്നു. പത്ത് മക്കളുണ്ടെങ്കില്‍ ആ പത്തു പേരെയും ഒരുപോലെ കാണമെന്നാണച്ചോ പഠിപ്പിച്ചിരിക്കുന്നത് എന്നും യുവതി പറയുന്നു.
യുവതി പറയുന്നതിങ്ങനെ, ഞാനടക്കം ഇസ്രയേലില്‍ ജോലി ചെയ്യുന്ന സഹോദരിമാര്‍ക്ക് കഴിഞ്ഞ ദിവസമുണ്ടായ ഒരു വിഷമം അറിയേണ്ടവര്‍ അറിയാന്‍ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന മുഖവുരയോടെയാണ് ഷൈനി ബാബു എത്തുന്നത്,.
നന്നായി പറയപ്പെടേണ്ടതാണ് സുഭാഷിതങ്ങള്‍. സുഭാഷിതം എന്ന് പറഞ്ഞാല്‍ നല്ല ഭാഷണം. നല്ല സംസാരം. ചിന്തനീയവും സരളവുമായ സുഭാഷിതങ്ങള്‍ എപ്പോഴും മാനവ മൂല്യങ്ങളാണ് പഠിപ്പിക്കുന്നത്. അദ്ധ്യാപകരായാലും പുരോഹിതരായാലും ഉദ്‌ബോധനം കൊടുക്കുന്ന ആരായിരുന്നാലും അവര്‍ സുഭാഷിതരായിരിക്കണം. ധ്യാന ഗുരുക്കന്മാരുടെ ജോലി എന്ന് പറയുന്നത്, അല്ലെങ്കില്‍ ധ്യാനഗുരുക്കന്മാര്‍ നമുക്ക് തരുന്ന സേവനം എന്ന് പറയുന്നത് നമ്മള്‍ കേള്‍വിക്കാരെ ധ്യാനിപ്പിക്കുക എന്നതാണ്. എന്നാലിപ്പോള്‍ നമ്മള്‍ കേള്‍വിക്കാരെ ധ്യാനിപ്പിക്കുന്നതിന് പകരം വെറുപ്പിലേക്കും മാനസിക സംഘര്‍ഷത്തിലേക്കും ഒക്കെ എത്തിക്കുന്ന രീതിയിലുള്ള ശാപ വാക്കുകള്‍, പരിഹാസ പ്രയോഗങ്ങള്‍ ഒക്കെയാണ് ഉപയോഗിക്കുന്നത്.
സഭയോടും സഭയിലെ നല്ല ശതമാനം വരുന്ന നല്ല ഇടയരോടുമുള്ള ബഹുമാനം ഉള്ളില്‍ സൂക്ഷിച്ചുകൊണ്ട് തന്നെയാണ് ഞാന്‍ ഈ കാര്യങ്ങള്‍ പറയുന്നത് എന്ന് ഷൈനി ബാബു പറഞ്ഞു
Post Your Comments