![](/wp-content/uploads/2020/11/prison-bars-jail-imprisoned-justice-arrest-e1605152676740.jpeg)
നോയിഡ: യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി നൽകിയ പരാതിയിൽ നോയിഡയിൽ യുട്യൂബെറെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. രാജീവ് കുമാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നു.
നോയിഡ സെക്ടർ 76 ലെ താമസക്കാരി സെക്ടർ 39 ലെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. തനിക്ക് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച ഇയാൾ കൃത്യം മൊബൈലിൽ പകർത്തുകയും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ യുവതി പറഞ്ഞിരിക്കുന്നത്.
Post Your Comments