ന്യൂഡൽഹി : ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി അനിശ്ചിതകാല സമരത്തിനൊരുങ്ങി കേരളത്തിലെ ഇടത് സംഘടനകളും.നാളെ മുതൽ സംസ്ഥാനതലത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹം തുടങ്ങാനാണ് പദ്ധതി.കാർഷിക നിയമത്തിനെതിരെ കേരള നിയമസഭാ സംയുക്ത പ്രമേയം കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കണമെന്നും ഇടത് സംഘടനകൾ ആവശ്യപ്പെട്ടു.
Read Also : കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
സമരം ചെയ്യുന്നവർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു . അതേ സമയം സര്‍ക്കാര്‍ മുന്നോട്ടുവെച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ സംഘടനകൾ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമം പിൻവലിക്കാതെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നാണ് സംഘടനകളുടെ നിലപാട്.
Post Your Comments