Latest NewsKeralaIndia

തക്കാളിക്ക് തീവില : പാതിവില പോലും കർഷകനില്ല , കാർഷിക നിയമം പിൻവലിച്ചപ്പോൾ കിട്ടിയല്ലോ എന്ന് സോഷ്യൽ മീഡിയ

കേരളത്തിൽ കർഷകന് കിലോയ്ക്കു ശരാശരി 65 രൂപയാണ് ഇപ്പോഴും കിട്ടുന്നത്.

പാലക്കാട് : കാർഷിക നിയമം പിൻവലിച്ചതിനു ശേഷം വിപണിയിൽ പച്ചക്കറികൾക്കു വലിയ വിലക്കയറ്റമാണ് മൊത്തത്തിൽ, അതിൽ തക്കാളിയുടെ വിലയാണിപ്പോൾ കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ പ്രധാന ചർച്ചാവിഷയം. സമൂഹമാധ്യമങ്ങളിൽ വൈറലാണ് തക്കാളി വിലയിലെ ട്രോളുകൾ. സാധാരണ ഈ സീസണിൽ പച്ചക്കറികൾക്കു വില വർധിക്കാറുണ്ടെങ്കിലും ഇത്തവണ കൈവിട്ട നിലയായെന്നു കച്ചവടക്കാരും ഉപഭോക്താക്കളും പറയുന്നു.

കടയിൽ നിന്നു തക്കാളി വാങ്ങുമ്പോൾ കിലോയ്ക്കു 130 രൂപവരെയാണിപ്പോൾ വില. അതിൽ പെ‍ട്ടെന്നൊരു വിലകുറവിനുള്ള സാധ്യത മൊത്തകച്ചവടക്കാരും ചില്ലറവിപണിക്കാരും കാണുന്നില്ല. സർക്കാരിന്റെ നടപടികളെ ആശ്രയിച്ചിരിക്കും ഇനിയങ്ങോട്ടു കാര്യങ്ങളെന്നും അവർ പറയുന്നു. കാർഷിക നിയമം പിൻവലിച്ചതോടെ തോന്നിയ വിലയാണ് ഇപ്പോൾ വിപണിയിലെന്നാണ് പൊതുവെ സംസാരം. വിപണിയിൽ തക്കാളിക്കു കൂറ്റൻ വിലയാകുമ്പോൾ അതുണ്ടാക്കുന്ന കർഷകനു കിട്ടുന്ന വരുമാനവും കൂടുതലാണെന്നു കരുതിയെങ്കിൽ തെറ്റി.

കേരളത്തിൽ കർഷകന് കിലോയ്ക്കു ശരാശരി 65 രൂപയാണ് ഇപ്പോഴും കിട്ടുന്നത്.കർഷകനു ലഭിക്കുന്ന വിലയും ചില്ലറവിൽപനവിലയും തമ്മിലുള്ള അന്തരം ഇടപാടുകാരുടെ സംഭാവനയാണ്. തമിഴ്നാട്ടിൽ തക്കാളി ചന്തയിലെത്തിച്ചു നൽകിയാൽ 60 രൂപ കിട്ടുമെങ്കിലും ഇടനിലക്കാർ അതിനു സമ്മതിക്കാറില്ല. വില നിയന്ത്രിക്കാൻ കിലോയ്ക്കു 85 രൂപ നിരക്കിൽ സംഭരിച്ചു വിപണിയിലെത്തിക്കാൻ തമിഴ്നാട് സർക്കാർ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും എത്രത്തോളം ഫലവത്താകുമെന്ന് നിശ്ചയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button