Latest NewsKeralaNewsCrime

വീടിനെ ചെല്ലിയുള്ള തർക്കം: അച്ഛനെ മകൻ കൊലപ്പെടുത്തി

മലപ്പുറം : വീടിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്ന് അച്ഛനെ മകൻ കൊലപ്പെടുത്തി. മലപ്പുറം വെളിയങ്കോട് ബദർ പള്ളി സ്വദേശി ഹംസു (62) വാണ് മരിച്ചത്. സംഭവത്തിൽ മകൻ ആബിദിനെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

വർഷങ്ങളായി ഹംസുവും കുടുംബവും തമ്മിൽ വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. വീടിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കമായിരുന്നു കാരണം. രാവിലെ പതിനൊന്നുമണിയോടെ ഹംസുവിൻ്റെ ഭാര്യയും മകൻ ആബിദും ബദർ പള്ളിക്ക് സമീപത്തെ വീട്ടിലെത്തി. എന്നാൽ വീട്ടിൽ കയറാനുള്ള ശ്രമം ഹംസു തടഞ്ഞതോടെ അച്ഛനും മകനും തമ്മിൽ ഉന്തും തള്ളുമായി.

ഇതോടെ ഹംസുവിന് സാരമായി പരുക്കേറ്റു. ഹംസുവിൻ്റെ മരണവിവരം പൊലീസിനെ അറിയിച്ചതും മകനാണ്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമെ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button