പാലക്കാട് : നിശബ്ദ പ്രചരണത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭയിൽ ഒലവക്കോട് വീടുകളിൽ കയറി പ്രചരണം നടത്തിയ ഷാഫി പറമ്പിൽ എംഎൽഎയെ ജനം ആട്ടി പുറത്താക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.
Read Also : ചിലർ സ്വപ്നയെ സന്ദർശിച്ചത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ : കെ.സുരേന്ദ്രൻ
മുസ്ലീം ഭൂരിപക്ഷ ഏരിയയിലാണ് സംഭവം. “നിനക്ക് വോട്ട് ചെയ്തയാളാണ് ഷാഫി ഞാൻ, നീ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത് നിന്റെ പാർട്ടി എന്താണ് ചെയ്തിട്ടുള്ളത്” എന്ന് പറഞ്ഞാണ് മാസ്ക്ക് പോലും ധരിക്കാതെ കൊറോണ തീവ്ര ബാധിത പ്രദേശത്ത് പ്രചരണം നടത്തിയ എം.എൽ.എയെ ജനം പുറത്താക്കിയത്.
എം.എൽ.എ എന്ന നിലയിൽ പാലക്കാട് ഷാഫി പറമ്പിൽ തികഞ്ഞ പരാജയമാണ്. ഏഴ് വർഷമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, ടൗൺഹാൾ എന്നിവ പൊളിച്ചിട്ടിട്ട് ഇതുവരെ പുനർ നിർമ്മാണം നടത്തിയിട്ടില്ല.മോയൻസ് സ്കൂളിൽ നടത്തിയ ഡിജിറ്റലൈസേഷനാവട്ടെ പാതി വഴിയിൽ നിലച്ചു.ഇതൊക്കെയാണ് ഷാഫി പറമ്പിലിനെതിരെ മുസ്ലിങ്ങൾക്കിടയിൽ നിന്നു തന്നെ ജനരോഷം ഉണ്ടാവാൻ കാരണം.അതേ സമയം നഗരസഭയിൽ 220 കോടിയുടെ അമ്യത് പദ്ധതി ഉൾപ്പെടെ നടപ്പിലാക്കിയ ബിജെപിക്ക് പൂർണ്ണ പിന്തുണയാണ് ജനങ്ങൾ നല്കുന്നത്.
Post Your Comments