KeralaLatest News

‘ചെമ്പടയിത് ചെമ്പട, ശൈലജ ടീച്ചറുടെ ചെമ്പട’: സോഷ്യൽ മീഡിയയിൽ ട്രോൾ മഴ ഏറ്റുവാങ്ങി മുദ്രാവാക്യം

വടകര: വോട്ടഭ്യർഥിക്കാനെത്തിയ വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ ഒരു കൂട്ടം ഇടത് പ്രവർത്തകരുടെ മുദ്രാവാക്യം വിളിയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ .ശനിയാഴ്ച മരുതോങ്കരയിലാണ് സംഭവം. രാത്രി പത്ത് മണിയോടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കൈപ്പറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ സ്ഥലത്തെത്തിയതായിരുന്നു ഷാഫി പറമ്പില്‍. തുടർന്നാണ് നീല ഷർട്ടും കറുപ്പ് മുണ്ടുമുടുത്ത് ഒരു കൂട്ടം യുവാക്കള്‍ സംഘടിച്ച്‌ നിന്ന് മുദ്രാവാക്യം വിളിച്ചത്.

‘ചെമ്പടയിത് ചെമ്പട മരുതോങ്കരയിലെ ചെമ്പട, ചെമ്പടയിത് ചെമ്പട ശൈലജ ടീച്ചറുടെ ചെമ്പട, ചെമ്പടയിത് ചെമ്പട ഇ.എം.എസ്സിന്റെ ചെമ്പട…’ ഇങ്ങനെ പോവുന്നു മുദ്രാവാക്യം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പ്രവർത്തകരിലൊരാൾക്ക് നേരെയാണ് ട്രോൾ ഉണരുന്നത്. ഇദ്ദേഹത്തിന്റെ ലുങ്കി വളരെ ഉയർത്തി കെട്ടിയതാണ് ട്രോളിനു കാരണമായത്.

അതേസമയം, ഷാഫിയോടൊപ്പമുള്ള യു.ഡി.എഫ്. പ്രവർത്തകർ മറിച്ചൊന്നും പറയാതെ മുന്നോട്ടുപോവുന്നുതും ഷാഫി സുരക്ഷിതമായി പുറത്തുവരുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. വോട്ടഭ്യർഥിക്കുന്ന സ്ഥാനാർഥിക്കെതിരേ മനപൂർവം പ്രശ്നമുണ്ടാക്കാനാണ് ഇവർ ശ്രമിച്ചതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button