ന്യൂ ഇയർ പ്രമാണിച്ച് വിശ്വാസികൾക്ക് തൃശൂർ അതിരൂപതയുടെ വക കലണ്ടർ അച്ചടിച്ചു. വിശ്വാസികൾക്ക് വീടുകളിൽ തൂക്കാൻ പീഡന വീരൻ ഫ്രാങ്കോയുടെ ചിരിക്കുന്ന ചിത്രം ഉൾപ്പെടുത്തിയതാണ് പുതിയ കലണ്ടർ.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഫ്രാങ്കോയുടെ ചിത്രം ചേർത്ത് കഴിഞ്ഞ വർഷങ്ങളിലും രൂപത കലണ്ടർ അച്ചടിച്ചിരുന്നു, എന്നാൽ നാണക്കേട് കാരണം പലരും ഇത് വീട്ടകങ്ങളിൽ പോലും തൂക്കിയിട്ടില്ല എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.
മറ്റുള്ളവർ വീടുകളിൽ വന്നാൽ പീഡന വീരന്റെ ചിത്രം ചേർത്ത കലണ്ടർ ചുമരിൽ കിടക്കുന്ന കണ്ടാൽ മാനം പോകുമെന്നത് തന്നെയാണ് വിശ്വാസികൾ പറയുന്ന കാര്യം , അതിനിടക്കാണ് വീണ്ടും 2021 മനോഹരമാക്കാനും വരവേൽക്കാനും ഫ്രങ്കോയുടെ ചിത്രം ചേർത്ത കലണ്ടറുമായുള്ള രംഗപ്രവേശം.
സോഷ്യൽ മീഡിയയിലടക്കം വൻ പരിഹാസമാണ് ഈ കലണ്ടറിനെതിരെ നടക്കുന്നത്, രൂക്ഷമായ ഭാഷയിലാണ് പലരും ഇതിനെതിരെ പ്രതികരിക്കുന്നത്.
Post Your Comments