WayanadKeralaNattuvarthaLatest NewsNews

യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : യുവാവ് അറസ്റ്റിൽ

കർണാടക മാണ്ഡ്യ സ്വദേശി ഗിരീഷ് ആണ് പിടിയിലായത്

കൽപറ്റ: യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക മാണ്ഡ്യ സ്വദേശി ഗിരീഷ് ആണ് പിടിയിലായത്.

Read Also : പുതുചരിത്രം രചിച്ച് യോഗി ആദിത്യനാഥ്: രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരുവിൽ വെച്ച് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ എ.കെ. ജിജിഷിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. കരണി സ്വദേശിനിയെയാണ് യുവാവ് ഭീഷണിപ്പെടുത്തി പണം തട്ടിയത്.

റിയാസ്, അബ്‌ദുൽ ഷുക്കുർ, ജബലു റഹ്മാൻ, റിജോ ഫെർണാണ്ടസ്, പ്രവീൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button