ഉന്നാവോ : ഗംഗാ നദിയിലൂടെ ഒഴുകി വന്ന മൃതദേഹങ്ങള്‍ കാക്കകളും നായ്ക്കളും മറ്റും കൊത്തിവലിക്കുന്നതായി കാട്ടുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 2014 ലെ. ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറിലേക്ക് ഒഴുക്കിവിട്ട മൃതദേഹങ്ങളുടേതാണ് എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയ വഴിയും മറ്റുമായി വസ്തുതാവിരുദ്ധമായ പ്രചാരണം നടക്കുന്നത്.
Read Also : മണിപ്പൂർ ബിജെപി അദ്ധ്യക്ഷൻ കോവിഡ് ബാധിച്ച് മരിച്ചു
ഉത്തര്‍പ്രദേശില്‍ നിന്നും മൃതദേഹങ്ങള്‍ ബിഹാറിലെ ബക്‌സര്‍ ജില്ലയില്‍ ഗംഗ നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിവന്നു എന്നത് വസ്തുത തന്നെയാണെങ്കിലും, പ്രചരിക്കുന്ന ചിത്രത്തിന് ഇതുമായി ബന്ധമില്ല എന്നാണ് വസ്തുതാ പരിശോധനാ വെബ്സൈറ്റായ ‘ഫാക്ട് ക്രെസെന്‍ഡോ’ പറയുന്നത്.
മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുകി വന്നതാണ് എന്ന് ബീഹാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചിരുന്നു. ബക്‌സറിലെ ഗംഗാ നദിയില്‍ നിന്നും അഴുകിയ നിലയിലുള്ള 150 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബിഹാര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞിരുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ചിത്രം ബക്‌സറിലേതല്ല. ജനുവരി 13, 2014ന് ഉന്നാവോയില്‍ ഗംഗാ തീരത്ത് പൊങ്ങി വന്ന മൃതദേഹങ്ങളുടെ ചിത്രമാണ് വാസ്തവത്തില്‍ ഇത്. ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി ഫോട്ടോഗ്രാഫര്‍ അമിത് യാദവാണ് ഈ ചിത്രം പകര്‍ത്തിയത്. നിലവിലെ കൊവിഡ് സാഹചര്യങ്ങളുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നും സൈറ്റ് വ്യക്തമാക്കുന്നു.
ഗൂഗിള്‍ റിവേഴ്സ് ഇമേജ് വഴിയാണ് സൈറ്റ് ഇക്കാര്യം കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അന്ന് അന്വേഷണ സംഘത്തെ അയച്ചിരുന്നതായും ഗെറ്റി ഇമേജസ് വഴി ലഭിച്ച ഈ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ചുരുക്കത്തില്‍ 2014ലെ ചിത്രമാണ് ഈയടുത്ത് നടന്നത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് എന്നാണ് ‘ഫാക്ട് ക്രെസെന്‍ഡോ’ കണ്ടെത്തുന്നത്.
Post Your Comments