Latest NewsIndiaNews

തോളോട് തോള്‍ ചേര്‍ന്ന്: സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രം

'പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധരാണ്, ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു'

ലക്‌നൗ: സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍. പൊലീസ് മേധാവികളുടെ 56ാമത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം യുപിയില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Read Also : മൂവ്‌മെന്റ് കണ്‍ട്രോള്‍ ഗ്രൂപ്പില്‍ സിവിലിയന്‍ ഒഴിവ്: നവംബര്‍ 27 വരെ അപേക്ഷിക്കാം

തോളോടു തോള്‍ ചേര്‍ന്ന് ഇരുവരും നടക്കുന്ന ചിത്രങ്ങള്‍ യോഗി ആദിത്യനാഥാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ‘പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധരാണ്, എല്ലാം സമര്‍പ്പിച്ച് ആകാശത്തിനുമപ്പുറം ഉയരങ്ങള്‍ തൊടുന്ന ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു’ എന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button