സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. അഞ്ച് ജില്ലകളിലാണ് എട്ടാം തീയതി തെരഞ്ഞെടുപ്പ് നടത്താൻ ഇരിക്കുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 6813 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് ജില്ലകളിലായി 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 395 തദ്ദേശസ്ഥാപനങ്ങളിലായി 6813 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചരണങ്ങൾ അവസാനിക്കും.
Post Your Comments