തിരുവനന്തപുരം: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇതിനിടെ, എൽദോസ് കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ. തന്നെ ചതിച്ച നിനക്ക് കര്‍ത്താവ് തക്കതായ മറുപടി തരുമെന്ന് എൽദോസ് ആഷിക്ക് വാട്സ്ആപ്പിൽ മെസ്സേജ് അയച്ചതായി വെളിപ്പെടുത്തൽ. പരാതിക്കാരിയുടെ സുഹൃത്തിന് കുന്നപ്പിള്ളി വാട്‌സാപ്പ് സന്ദേശം അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 2.10 ഓടെയാണ് സാക്ഷിയുടെ വാട്‌സാപ്പിലേക്ക് എല്‍ദോസിന്റെ സന്ദേശമെത്തിയത്.
‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമാമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവ് എന്റെ കൂടെയുണ്ടാകും’ എന്നിങ്ങനെയാണ് സന്ദേശങ്ങൾ. എല്‍ദോസ് അയച്ച സന്ദേശം നിലവില്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം, മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്ന എൽദോസിന് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാട്ട്സ്ആപ്പ് സന്ധ്ഷം തിരിച്ചടിയാകും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ കോവളം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
സാമൂഹിക മാധ്യമം കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് തന്നെ സമീപിച്ച യുവതി മൊബൈൽ ഫോണടക്കം തട്ടിയെടുത്തെന്ന് ആണ് എൽദോസ് കുന്നപ്പിള്ളിയുടെ ആരോപണം. എം.എൽ.എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഇന്നലെ പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തുടരന്വേഷണം നടത്തുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും
Post Your Comments