Latest NewsKeralaNews

പോലീസിനോട കളി; സ്റ്റേഷന് മുന്നില്‍ നിന്ന് ലൈവ്; അനുമോന് കിട്ടിയത് എട്ടിന്റെ പണി

പോലീസിന് നേരിട്ട് കേസെടുക്കാന്‍ കഴിയാത്ത വിഷയമായതിനാല്‍ കോടതി മുഖേന പരിഹാരം കാണുന്നതിനായി പരാതിക്കാരിയെ നിര്‍ദ്ദേശിച്ചയക്കുകയാണ് ചെയ്തത്.

പാലക്കാട്: പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് പൊലീസിനെതിരെ ഫേസ്‌ബുക്ക് ലൈവിട്ടതോടെ അനുമോന് കുരുക്ക് വീണു. പോലീസിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് കേരള പോലീസ് ആക്റ്റ് 120 (ഒ) വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ കേസെടുത്ത് അനുമോനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ഒരുവര്‍ഷം തടവോ 5000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ കിട്ടാവുന്ന വകുപ്പു പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നവംബർ 28നാണ് സംഭവങ്ങളുടെ തുടക്കം. മാന്നനൂര്‍ സ്വദേശിനിയായ സുലോചന(65) സ്‌റ്റേഷനില്‍ ഒരു പരാതിയുമായി എത്തി. എന്നാല്‍, പോലീസിന് നേരിട്ട് കേസെടുക്കാന്‍ കഴിയാത്ത വിഷയമായതിനാല്‍ കോടതി മുഖേന പരിഹാരം കാണുന്നതിനായി പരാതിക്കാരിയെ നിര്‍ദ്ദേശിച്ചയക്കുകയാണ് ചെയ്തത്. അതിനുശേഷം 30ാം തിയതി രാവിലെ അനുമോന്‍ പരാതിക്കാരിയെയും മകളെയും കൊച്ചുകുട്ടികളെയും കൂട്ടി സ്‌റ്റേഷനിലെത്തി പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചു.

എന്നാൽ പോലീസ് രേഖാമൂലം നല്‍കിയ മറുപടിയില്‍ തൃപ്തനാവാതെ സ്‌റ്റേഷനില്‍ നിന്നും ഇറങ്ങി. ഇതിന് ശേഷമാണ് ഇയാള്‍ സ്റ്റേഷന് മുന്നില്‍ നിന്നും പോലീസിനെതിരെ ഫേസ്‌ബുക്കില്‍ ലൈവ് ചെയ്യുന്നത്. ജനങ്ങള്‍ക്കിടയില്‍ സഹതാപതരംഗം സൃഷ്ടിക്കുന്നതിനും പോലീസ് വിരുദ്ധ വികാരം ജനിപ്പിക്കുന്നതിനുമായി പോലീസ് സേനാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ലൈവ് വീഡിയോ പരാതിക്കാരിയെയും ഉള്‍പ്പെടുത്തി സ്‌റ്റേഷന്‍ കോമ്ബൗണ്ടില്‍ വെച്ചുതന്നെ ചിത്രീകരിച്ച്‌ ഫെയ്‌സ് ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

Read Also: ബിജെപി ബന്ധം; അവസാന മണിക്കൂറിലും നേതാക്കള്‍ തമ്മിൽ വാക്‌പോര്

ഇതോടെ പൊലീസും വെറുതെയിരുന്നില്ല. പൊലീസിനെതിരെ ഫേ‌സ് ബുക്ക് വഴി വ്യാജപ്രചാരണം നടത്തിയതിന് കേരള പൊലീസ് ആക്റ്റ് 120 (ഒ) വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ കേസെടുത്ത് അനുമോനെ അറസ്റ്റ് ചെയ്തു. ഒരുവര്‍ഷം തടവോ 5000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ കിട്ടാവുന്ന വകുപ്പു പ്രകാരമാണ് കേസെന്ന് ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എം സുജിത്ത് പറഞ്ഞു. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ സമൂഹമധ്യത്തില്‍ ആളാകാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ താക്കീതാണ് ഒറ്റപ്പാലം പൊലീസിന്റെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button