KeralaLatest NewsNews

ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസിയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു: കൂടുതൽ വെളിപ്പെടുത്തലുമായി ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധി സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി സിഎംഡി ബിജു പ്രഭാകർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തലുകൾ നടത്തിയത്. ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസിയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കിം ജോങ് ഉന്നിന് ഉന്നം പിഴയ്ക്കുന്നുവോ?ദക്ഷിണ കൊറിയയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട ഉത്തര കൊറിയന്‍ മിസൈല്‍ വീണത് റഷ്യയില്‍

മാനേജ്‌മെന്റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുന്നു. മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു. ഏത് റിപ്പോർട്ട് വന്നാലും സർവീസ് സംഘടനകൾ അറബിക്കടലിൽ എറിയുന്നു. ഇതിനെല്ലാം പിന്നിലുള്ളവർ കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ചില കുബുദ്ധികൾ ആണ് കെഎസ്ആർടിസി നന്നാവാൻ സമ്മതിക്കാത്തതെന്നും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ ദിവസവും കെഎസ്ആർടിസിയെ പ്രതിസന്ധികൾ സംബന്ധിച്ച് ബിജു പ്രഭാകർ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു വിഭാഗം ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അവരുടെ അജണ്ടകൾ പലതും നടക്കില്ലെന്ന തോന്നലാണ് തനിക്കെതിരെ തിരിയാനുള്ള കാരണമെന്നും അദ്ദേഹം അറിയിച്ചു.

Read Also: പോക്‌സോ കേസിലെ പ്രതിയെ രക്ഷപെടുത്തി, ക്വാറി ഉടമകളുടെ ചിലവില്‍ വീട് പണിതു: ജോര്‍ജ്ജ് എം തോമസിനെതിരെ ഗുരുതര ആരോപണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button