KeralaLatest NewsNews

ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച വിനായകനെതിരെ പരാതി

വിനായകനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നും സൂചന

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് സിനിമാ നടന്‍ വിനായകനെതിരെ പരാതി. എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണ് നടന് എതിരെ കൊച്ചി അസി. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

Read Also: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ആദ്യ അറസ്റ്റ്; വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച വിനായകന് എതിരെ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയ-ഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. വിനായകനാണ് സിനിമാമേഖലയിലെ ലഹരിമാഫിയയുടെ തലവനെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസമായിരുന്നു നടന്‍ വിനായകന്‍ ഫേസ്ബുക്ക് ലൈവില്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, നിര്‍ത്തിയിട്ട് പോ പത്രക്കാരെ, എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം എന്നൊക്കെയായിരുന്നു വിനായകന്റെ പരാമര്‍ശം. എന്നാല്‍, ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഈ വീഡിയോ നടന്‍ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

അതേസമയം, നടനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായും സ്ഥിരീകരിക്കാത്ത വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button