Latest NewsKeralaNews

തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു: ആരോപണവുമായി ബിജു പ്രഭാകർ

തിരുവനന്തപുരം: തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം. ഒരു വിഭാഗം ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അവരുടെ അജണ്ടകൾ പലതും നടക്കില്ലെന്ന് തോന്നലാണ് തനിക്കെതിരെ തിരിയാനുള്ള കാരണമെന്നും അദ്ദേഹം അറിയിച്ചു.

Read Also: പ്രകൃതി ദുരന്തങ്ങൾ ഉളള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാം, ഗൂഗിൾ മാപ്സിലെ ഈ ഫീച്ചർ ഇങ്ങനെ ഉപയോഗിക്കൂ

കെഎസ്ആർടിസിയിലെ പ്രതിസന്ധിയും പരിഹാരങ്ങളും ഇന്ന് മുതൽ അഞ്ച് ദിവസം ഫേസ്ബുക്കിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കിൽ ലൈവിൽ എത്തിയത്. കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ താനുണ്ടാക്കിയതല്ല. കെഎസ്ആർടിസി എന്ന സ്ഥാപനം നന്നാകണമെങ്കിൽ അതിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാവരും പണിയെടുക്കണം. ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി പിന്നെ ഒരിക്കലും നന്നാകില്ലെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.

കെഎസ്ആർടിസിക്ക് വരുമാനമുണ്ടായിട്ടും ശമ്പളം നൽകുന്നില്ലെന്ന് പ്രചാരണം തെറ്റാണ്. യൂണിയനേക്കാൾ മുകളിൽ കുറെ പേർ പ്രവർത്തിക്കുന്നതാണ് യഥാർത്ഥ പ്രശ്‌നമെന്നും സിഎംഡി ആരോപിച്ചു. കെഎസ്ആർടിസി മാനേജ്‌മെന്റിനെ എതിർക്കുന്നവർ ഒരു ചായക്കട എങ്കിലും നടത്തി പരിചയമുള്ളവരാകണമെന്നും ബിജു പ്രഭാകർ കൂട്ടച്ചേർത്തു.

Read Also: കാസർഗോഡ് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി: രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button