ബംഗളൂരു : ദക്ഷിണ കന്നട ജില്ലയിലാണ് സംഭവം.ഇബ്രാഹിം ഖലീൽ എന്നയാളുടെ ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്. ഇബ്രാഹിം ഖലീലിനെ വിവാഹം ചെയ്യുന്നതിനായാണ് യുവതി മതം മാറിയത്. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഖലീലിന്റെ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.
Read Also : കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി അന്തരിച്ചു
അടുത്തിടെയാണ് സഹോദരന്റെ ഉപദ്രവം ആരംഭിച്ചത്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഇയാൾ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ദക്ഷിണ കന്നട പോലീസ് ഭർതൃ സഹോദരനെതിരെ കേസ് എടുത്തു. പ്രദേശത്തെ വിശ്വ ഹിന്ദു പരിഷത് പ്രവർത്തകർ യുവതിയെ നേരിൽ കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്.
Post Your Comments