കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴിയെടുക്കല്‍ ഇന്നും കോടതിയില്‍ തുടരുമെന്ന് അറിയിച്ചു. ക്രിമിനല്‍ നടപടിചട്ടം 164 പ്രകാരം ഇന്നലെ വൈകിട്ട് പ്രാഥമിക മൊഴിയെടുത്തിരുന്നു. രഹസ്യമൊഴി നല്‍കണമെന്ന പ്രതികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.
കേസിൽ എം ശിവശങ്കര്‍ നൽകിയ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി ഇന്ന് പരിഗണിക്കും. കള്ളക്കടത്തിലെ പങ്കില്ലെന്നും തെളിവില്ലാതെയാണ് കേസില്‍ പ്രതി ചേര്‍ത്തത് എന്നുമാണ് ശിവശങ്കറിന്‍റെ വാദം.സ്വർണക്കളളക്കടത്തിൽ അറിവും പങ്കാളിത്തവുമുളള വമ്പൻ സ്രാവുകളുടെ പേരുകൾ കണ്ട് ഞെട്ടിയെന്ന് കൊച്ചിയിലെ കസ്റ്റംസ് കോടതി പരാർമശം നടത്തിയതിന് പിന്നാലെയാണ് സരിത്തിന്‍റെയും സ്വപ്നയുടെയും രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.
Post Your Comments