ലക്‌നൗ : കല്യാണത്തിനു വേണ്ടി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് തടയാന്‍ വേണ്ടിയെന്ന പേരില്‍ യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഉവൈസ് അഹമ്മദ് എന്ന യുവാവിനെതിരെയാണ് ബറേലി ജില്ലയിലെ ദിയോറാനിയ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Also : ശിവസേനയിൽ ചേരാനൊരുങ്ങി നടി ഊര്‍മിള മദോണ്ഡ്കര്‍
കുടുംബത്തിന് ആഗ്രഹമില്ലാതെ മതംമാറാന്‍ മകളെ ഉവൈസ് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ്. ഈ പൊലിസ് സ്റ്റേഷനു കീഴില്‍ വരുന്ന തിക്കറാം എന്നയാളാണ് പരാതി നല്‍കിയതെന്ന് യു.പി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു.
ബി.ജെ.പി പറയുന്ന ‘ലൗ ജിഹാദ്’ തടയാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യു.പിയില്‍ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ശനിയാഴ്ച ഗവര്‍ണറുടെയും അംഗീകാരം ലഭിച്ചതോടെ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു.
‘യുവതിയെ പ്രതി തട്ടിക്കൊണ്ടു പോയിട്ടുണ്ട്. അതുകൊണ്ട് മറ്റൊരു കേസ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ ഓര്‍ഡിനന്‍സിലെ 3, 5 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ കൂടാതെയാണിത്’- ബറേലി റൂറല്‍ പൊലിസ് സൂപ്രണ്ട് സന്‍സര്‍ സിങ് പറഞ്ഞു.
Post Your Comments