Latest NewsIndiaNews

‘ലൗ ജിഹാദ്’ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരാനൊരുങ്ങി കൂടുതൽ സംസ്ഥാനങ്ങൾ

അഗർത്തല: വിവാഹത്തിനായി മാത്രമുള്ള മതപരിവർത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാനങ്ങൾ.

Read Also : കർഷക പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്ത് വീണ്ടും കലാപമുണ്ടാക്കാൻ തീവ്ര ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നതായി റിപ്പോർട്ട്

ബിജെപി ഭരണത്തിലിരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നിയമങ്ങൾ കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. ഉത്തർപ്രദേശിൽ വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കികൊണ്ടുള്ള യുപി സർക്കാറിന്‍റെ ഉത്തർപ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) ഗവർണര്‍ അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തൃപുരയിലും സമാന ആവശ്യം ഉയരുന്നത്.

വിവാഹത്തിനായുള്ള മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരൺ മഞ്ചിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ ലോക്ക് ഡൗണ്‍ കാലത്ത് മാത്രം ഒൻപത് ലൗ ജിഹാദ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് ഹിന്ദു ജാഗരൺ മഞ്ച് തൃപുര യൂണിറ്റ് പ്രസിഡന്‍റ് ഉത്തം ദേ ആരോപിച്ചത്. എന്നാൽ ഈ വാദം ബന്ധപ്പെട്ട അധികൃതർ തള്ളിക്കളഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട ഒന്നു രണ്ടു സംഭവങ്ങൾ ഒഴിച്ചാൽ ലൗ ജിഹാദുമായി ബന്ധപ്പെട്ട വേറെ റെക്കോഡുകളൊന്നും ഇല്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button