
വെള്ളറട: കഞ്ചാവ് വില്ക്കാന് ശ്രമിച്ച രണ്ടു പേരെ പോലീസ് പിടികൂടി. വീരണക്കാവ് മൈലോട്ടുകുഴി മേലെ പുത്തന്‍വീട്ടില്‍ കണ്ണന് എന്ന രാജീവ് (19), പന്നിയോട് കുളവുപ്പാറ ചരുവിള വീട്ടില്‍ അഖില്‍ ലാല്‍ (18) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സര്‍ക്കിള്‍ ഇൻസ്പെക്ടർ ശ്രീകുമാര്‍, വെള്ളറട എസ്.ഐ രജതിലക്, സി.പി.ഒമാരായ അനീഷ്, എച്ച്.ജി ബിജുകുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments