
പൂനെ : മദ്യപിക്കാന്‍ പണം നല്‍കാതിരുന്ന ഭാര്യയെ യുവാവ് ഫ്രൈയിങ് പാന്‍ കൊണ്ട് അടിച്ചു കൊന്നു. പൂനെയിലാണ് സംഭവം നടന്നത്. ഇയാള്‍ പണം ആവശ്യപ്പെട്ടെങ്കിലും ഭാര്യ നല്‍കിയില്ല. തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടാകുകയും ഇയാള്‍ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് ഇയാള്‍ ഭാര്യയെ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. സംഭവദിവസം പണമില്ലാത്തിനാല്‍ നല്‍കാന്‍ കഴിയില്ലെന്ന് ഇവര്‍ അറിയിച്ചു. ഇതോടെ ദേഷ്യം മൂത്ത ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുകയും ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് അടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
Post Your Comments