Latest NewsNewsCrime

മയക്കുമരുന്ന് കേസ്; ഭിന്നലിംഗക്കാരിയടക്കം മൂന്നു പേര്‍ കൂടി പിടിയിൽ

കൊച്ചി :പനങ്ങാട് മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ ഭിന്നലിംഗക്കാരിയടക്കം മുന്നൂ പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. ആലപ്പുഴ ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (23), വൈക്കം വെച്ചൂര്‍ വിഷ്ണു ഭവനില്‍ ഹരികൃഷ്ണന്‍(23), ചേര്‍ത്തല മണപ്പുറം നിസാനി മന്‍സിലില്‍ സഫി നിസാര്‍(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്‌സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്ബുവേലി വീട്ടില്‍ ഷാല്‍വിന്‍ (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരാണ്കൊച്ചി സിറ്റി ഡാന്‍സാഫും ,പനങ്ങാട് പോലീസും നടത്തിയ രഹസ്യാന്വേഷണത്തില്‍ ആദ്യം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തിരുന്നു . ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ചേര്‍ത്തല പൂച്ചാക്കല്‍ പുന്നക്കതറ വീട്ടില്‍ ജോമോന്‍ (21) എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നതാണ്. ഇതിനു പിന്നാലെയാണ് മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ജില്ലയിലെ അരൂര്‍,പൂച്ചാക്കല്‍, എഴുപുന്ന എന്നിവിടങ്ങളിലും, കൊച്ചിയുടെ തെക്കന്‍ മേഖലയിലും ഗഞ്ചാവും, രാസലഹരി മരുന്നുകളും വില്‍്പന നടത്തുന്നതായി വിവരം ലഭിച്ച്‌ നിരീക്ഷിച്ച്‌ വരികയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ ലഹരി മരുന്നുകള്‍ കൊണ്ടുവരുന്നത്.ജോമോന്‍ ആണ് എടപ്പാള്‍ എത്തി മലപ്പുറം സ്വദേശിയില്‍ നിന്നും എംഡിഎംഎ വാങ്ങിയത്. ജോമോന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി യാണ് പണം ഇടപാട് നടത്തിയിരുന്നത്. നേരെത്ത അറസ്റ്റിലായ ഉദയന്‍ എന്നയാളിലില്‍ നിന്നും എംഡിഎംഎ വാങ്ങി അനന്തു വഴി സഫി ആണ് മറ്റുള്ളവര്‍ക്ക് നല്‍കിയത്. ഭിന്ന ലിംഗക്കാരിയായ ദീക്ഷ എംഡിഎംഎ വാങ്ങുന്നതിന് വേണ്ടി സഫി യുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് രണ്ടു തവണ പണം അയച്ചതായും പോലിസ് പറഞ്ഞു.

കൊച്ചി നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ള പനങ്ങാടും,കുമ്ബളത്തും മാരകലഹരി മരുന്ന് വില്‍പന നടത്തുന്നതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ടു യുവാക്കളും ഒരു ഭിന്നലിംഗക്കാരിയും പിടിയിലായത്. മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button