
തലയോലപ്പറമ്പ്: കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് വിദ്യാർഥിനിയെ ശാരീരികമായി അപമാനിച്ച കണ്ടക്ടറെ പോലീസ് പിടികൂടിയിരിക്കുന്നു. വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ പി.പി. അനിലാണ് വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് പോലീസ് പിടിയിൽ ആയിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെ പെരുവ മൂർക്കാട്ടിപടിയിലാണ് സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു .
Post Your Comments