Latest NewsKeralaCinemaNattuvarthaNewsEntertainment

മലയാള സിനിമ ജല്ലിക്കട്ട് ഓസ്കര്‍ എന്‍ട്രി നേടിയത് ‘ എന്റെ പോരാട്ടത്തിന്റെ ഫലം’ ;ക്രെഡിറ്റ് അടിച്ചുമാറ്റി നടി കങ്കണ

ജല്ലിക്കട്ടിന് അം​ഗീകാരം ലഭിച്ചത് എന്നാണ് ബോളിവുഡ് നടി കങ്കണ

ഇത്തവണ ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കര്‍ എന്‍ട്രിയായതോടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ്, ചിത്രത്തേയും അണിയറ പ്രവര്‍ത്തകരേയും പ്രശംസിച്ചുകൊണ്ട് ഇതിനോടകം നിരവധി പേരാണ് പ്രശംസയുമായി എത്തിയിരിയ്ക്കുന്നത്.

പക്ഷെ, തന്റെ പോരാട്ടത്തിന്റെ ഫലമായാണ് ജല്ലിക്കട്ടിന് അം​ഗീകാരം ലഭിച്ചത് എന്നാണ് ബോളിവുഡ് നടി കങ്കണ റണാവത്ത് പറയുന്നത്. ബോളിവുഡ് മാഫിയയെ വിമര്‍ശിച്ചുകൊണ്ടാണ് താരം ജല്ലിക്കട്ട് ടീമിനെ വാനോളം പ്രശംസിച്ച് എത്തിയിരിയ്ക്കുന്നത്.

കൂടാതെ താരം”ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്!” – കങ്കണ തന്റെ ട്വിറ്ററിൽ കുറിയ്ച്ചു.

എന്നാൽ കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലടക്കം എത്തിയിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button