Latest NewsNewsIndiaEntertainment

നടന്നത് ഡിജിറ്റൽ കൊലപാതകം; സ്വന്തം രാജ്യത്ത് ഒരു അടിമയെപ്പോലെ ജീവിക്കേണ്ട ഗതികേടിലാണ് ഞാൻ; നടി കങ്കണക്ക് മുംബൈ പൊലീസ് വീണ്ടും നോട്ടീസ് നല്‍കി

ഡിജിറ്റൽ ലോകത്തെ കൊലപാതകം എന്നാണ് ഈ നടപടിയെ കങ്കണ വിശേഷിപ്പിച്ചിരിക്കുന്നത്

ഇന്ത്യൻ ചരിത്രവും ഇന്ത്യൻ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് ട്വീറ്റ് ചെയ്യുന്ന ട്രൂ ഇന്തോളജിയുടെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയ നടപടിയ്‌ക്കെതിരെ ബോളിവുഡ് നടി കങ്കണ റണവത്.

ഇതിനെ ഡിജിറ്റൽ ലോകത്തെ കൊലപാതകം എന്നാണ് ഈ നടപടിയെ കങ്കണ വിശേഷിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ സിഇഒ ജാക്ക് ഡോർസിയെ വിമർശിച്ചു കൊണ്ടുളളതാണ് കങ്കണയുടെ ട്വീറ്റ് . “ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാതെ വരുമ്പോൾ അവർ നിങ്ങളുടെ വീട് തകർക്കുന്നു, നിങ്ങളെ ജയിലിൽ അടയ്ക്കുന്നു, ഡിജിറ്റൽ ഐഡന്റിറ്റി നശിപ്പിക്കുന്നു, അക്കൗണ്ട് നശിപ്പിച്ച നടപടിയ്‌ക്കെതിരെ ശക്തമായ നിയമ നടപടി വേണം. സ്വന്തം രാജ്യത്തിൽ ഒരു അടിമയെപ്പോലെ ജീവിക്കേണ്ട ഗതികേടിലാണ് ഞാൻ. കങ്കണ ട്വീറ്റ് ചെയ്തു.

നടി കങ്കണയും സഹോദരിയായ രംഗോലിയും സമൂഹ മാധ്യമങ്ങളില്‍ നടത്തിയ വര്‍ഗ്ഗീയ പരമാര്‍ശങ്ങളെ തുടർന്ന് ബാദ്ര പൊലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു . കൂടാതെ ഇപ്പോൾ വീണ്ടും വർ​ഗീയ പരാമർശങ്ങളെ തുടർന്ന് നടി കങ്കണക്ക് മുംബൈ പൊലീസ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button