
രാജ്യത്ത് നടക്കുന്ന കർഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെ ബോളിവുഡിലെ ധാരാളം താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടിയെ പരിഹസിച്ച് നടൻ ജുനൈദ് ഷെയ്ഖും രംഗത്തെത്തി.
ഇന്ത്യയിൽ കോവിഡ് വാക്സിൻ ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിലാണെന്നും അവർ അതിൽ രക്ഷപ്പെട്ടില്ലെങ്കിൽ ഈ രാജ്യം തന്നെ സുരക്ഷിതമാകുമെന്നും ജുനൈദ് അഭിപ്രായപ്പെട്ടു, ‘കോവിഡ് വാക്സിൻ റെഡിയായോ? എങ്കിൽ അത് ആദ്യം കങ്കണയില്‍ പരീക്ഷിക്കണം, അവർ രക്ഷപ്പെട്ടാൽ വാക്സിന്‍ സുരക്ഷിതമാണെന്ന് നമുക്ക് ഉറപ്പുവരുത്താമെന്ന വിവാദ പ്രസ്താവനയാണ് താരം നടത്തിയിരിയ്ക്കുന്നത്.
കോവിഡ് വാക്സിൻ പരീക്ഷിച്ച ശേഷം ഇനി അവർ രക്ഷപ്പെട്ടില്ലെങ്കിൽ ഈ രാജ്യം തന്നെ സുരക്ഷിതമാണെന്നു കരുതാമെന്ന ജുനൈദിന്റെ വാക്കുകൾ വൻ വിവാദമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്, സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് നടന്റെ വാക്കുകൾക്കെതിരെ ഉണ്ടായിരിയ്ക്കുന്നത്.
Post Your Comments