സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.
സ്വർണക്കടത്ത് ശിവശങ്കർ നേരെത്തെ അറിഞ്ഞിരുന്നു എന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് . എന്നാൽ ചോദ്യംചെയ്യലിൽ ഇത് സമ്മതിച്ചു നൽകാൻ ശിവശങ്കർ തയ്യാറായിട്ടില്ലെന്നാണ് സൂചന. വാട്സ്ആപ്പ് ചാറ്റ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കൂടി നിരത്തിയാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ . 30ാം തീയതി വരെ കസ്റ്റംസിന് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ സാധിക്കും.
Post Your Comments