ArticleLatest NewsIndiaNews StoryWriters' Corner

സ്വജീവൻ നൽകി കസബിനെ ജീവനോടെ പിടികൂടാൻ സഹായിച്ച തുക്കാറാം ഓംലെ എന്ന പോലീസുകാരന്റെ ധൈര്യം കൊണ്ടു തകർന്നു പോയത് മുംബൈ ഭീകരാക്രമണം ആർഎസ്എസിന്റെ തലയിൽ വെക്കാനുള്ള കോൺഗ്രസ് ഇടത് കേന്ദ്രങ്ങളുടെ പദ്ധതി

തുക്കാറാം ഓംലെ എന്ന മുംബൈ പൊലീസിലെ ഒരു സാധാരണ കോണ്സ്റ്റബിൾ കാണിച്ച അസാധാരണ ധൈര്യം ആണ് ഇന്ന് രാജ്യത്തെ നശിപ്പിക്കാൻ വരെ പോന്ന ഒരു വലിയ സിവിലിയൻ കലാപത്തിൽ നിന്നും ഒരു സിവിൽ യുദ്ധത്തിൽ നിന്നും രക്ഷിച്ചത് എന്നു വേണമെങ്കിൽ പറയാം.

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണം ആർഎസ്എസിന്റെ ഗൂഢാലോചനയാണെന്ന് വരുത്തി തീർക്കാൻ കൊണ്ഗ്രെസ്സ് ശ്രമിച്ചതിന്റെ രേഖകൾ പുറത്ത്. 26/11 ആക്രമണം – ഒരു RSS ഗൂഢാലോചന എന്ന പുസ്തകം പോലും കോൺഗ്രസിന്റെ ശക്തനായ നേതാവ് ദിഗ്‌വിജയ് സിന്ദിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. തുക്കാറാം ഓംലെ എന്ന മുംബൈ പൊലീസിലെ ഒരു സാധാരണ കോണ്സ്റ്റബിൾ കാണിച്ച അസാധാരണ ധൈര്യം ആണ് ഇന്ന് രാജ്യത്തെ നശിപ്പിക്കാൻ വരെ പോന്ന ഒരു വലിയ സിവിലിയൻ കലാപത്തിൽ നിന്നും ഒരു സിവിൽ യുദ്ധത്തിൽ നിന്നും രക്ഷിച്ചത് എന്നു വേണേൽ പറയാം.

മുംബൈ ആക്രമണം നടത്താൻ പാകിസ്‌ഥാനിൽ നിന്നു സമുദ്ര മാർഗ്ഗം എത്തിയവർക്ക് നൽകിയ നിർദേശം പരമാവധി ആളുകളെ കൊന്നു തള്ളുക അതിനു ശേഷം കയ്യിലെ ആയുധശേഖരം തീരുന്നത്തോടെ സ്വയം മരിക്കുക, ജിഹാദ് ചെയ്യുക എന്നതായിരുന്നു. ഇതായിരുന്നു പ്ലാൻ. പക്ഷെ അജ്മൽ കസബ് എന്ന പാക്കിസ്ഥാൻ ജിഹാദി ഭീകരനെ പോലീസ് ജീവനോടെ മീഡിയക്ക് മുന്നിൽ വച്ചു പിടികൂടിയത് കൊണ്ടു മാത്രം ഈ മാസ്റ്റർ പ്ലാൻ തകർന്നു പോയി.

അവർ മരിച്ചു കഴിഞ്ഞാൽ അവരുടെ ഐഡന്റിറ്റി ഇന്ത്യക്കാരുടെ ആക്കാനും ഇത് ഇന്ത്യയിലെ ഒരു സംഘം തന്നെ നടത്തിയ ഭീകരവാദ ആക്രമണം ആണെന്നും വരുത്തി തീർക്കാൻ വരെയുള്ള തെളിവുകളും കൃത്രിമമായി ഉണ്ടാക്കി , ഒപ്പം ഇൻഡ്യയിലെ ശക്തരായ നിരവധി രാഷ്ട്രീയ ഗ്രൂപ്പിന്റെ പിന്തുണയും അവർക്ക് ഉണ്ടായിരുന്നു. അവസാനം അനവധി തവണ ചെയ്തു വിജയിച്ച ആ കപട നാടകം പോലെ രാഷ്ട്രീയ മസിൽ പവർ കൊണ്ടും രാജ്യത്തെ അന്വേഷണ ഏജൻസികളുടെ സഹായത്തോടെയും, നേരത്തെ ഗാന്ധി വധത്തിന്റെ കാര്യത്തിലേത് പോലെ, കാവി ഭീകരത എന്ന വാക്ക് ഉണ്ടാക്കിയത് പോലെ, ഈ ആരോപണം ആർഎസ്എസിന്റെ മേൽ കെട്ടിവക്കുക ആയിരുന്നു ഉദ്ദേശ്യം.

ആ പദ്ധതികൾ ആണ് തുക്കാറാം ഓംലെ എന്ന പോലീസുകാരന്റെ ധൈര്യം കൊണ്ടു മാത്രം തകർന്നു പോയത്. അജ്മൽ കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നു എങ്കിൽ കെട്ടുകണക്കിന് തെളിവുകൾ ഉണ്ടായിരുന്നിട്ടും കൂടി, ഇന്ന് ലോകത്തിന് മുന്നിൽ ഒരിക്കലും പാകിസ്ഥാൻ മുംബൈ ആക്രമണത്തിന്റെ പേരിൽ പ്രതികൂട്ടിൽ അവില്ലായിരുന്നു. പകരം ഇന്ത്യയിലെ ഹിന്ദുക്കളും ആർഎസ്എസ്, വിഎച് പി സംഘടനകളും ആയേനെ പ്രതികൾ. കോണ്ഗ്രസ്സ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിംഗിന്റെ കയ്യിലെ പുസ്തകം കണ്ടോ ? 26/11 ആക്രമണം – ഒരു RSS ഗൂഢാലോചന.!!!

കസബിനെ ജീവനോടെ പിടികൂടിയിട്ടും മുംബൈ ആക്രമണത്തിന് പിന്നിൽ ഇന്ത്യകാരൻ ആയ അബു ജിൻഡലും പാക്കിസ്ഥാൻ തീവ്രവാദി ഹാഫിസ് സയ്യദ് ആണെന്നു മനസിലാക്കിയിട്ടും അന്വേഷണം നടത്തി കണ്ടെത്തിയിട്ടും ഈ പുസ്തകം ഇറക്കാൻ തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് ധൈര്യം വരണം എങ്കിൽ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ജനറൽ സെക്രട്ടറി വരെ അവർ പറയുന്ന കള്ളക്കഥ, അത് പ്രമോട്ട് ചെയ്യാൻ തയ്യാറുള്ളത് കൊണ്ടാണ്.

അത് മാത്രമോ, 26/11 മുംബൈ ഭീകരാക്രമണത്തിൽ മാലോകർ നോക്കി നിൽക്കെ പാക്കിസ്ഥാൻ ഭീകരരുടെ വെടി കൊണ്ടു വീരചരമം പ്രാപിച്ച ഹേമന്ദ് കാർക്കറെ എന്ന ഐപിഎസ് കാരനെ കൊന്നത് ആർഎസ്എസിന്റെ ഗൂഢാലോചന ആണെന്ന് വരെ ഇവിടുത്തെ തീവ്ര ഇസ്‌ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റകാരും പറഞ്ഞു നടന്നു.

2009 ജനറൽ ഇലക്ഷനിൽ ചർച്ച ചെയ്യപ്പെട്ടത് ഈ ആക്രമണം ഉണ്ടാവാൻ കാരണമായ രാജ്യത്തെ ഇന്റലിജൻസ് പരാജയമോ, 6 തീവ്രവാദികളെ ഇല്ലാതെ ആക്കാൻ 60 മണിക്കൂർ നീണ്ട ഓപ്പറേഷൻ നടത്തേണ്ടി വന്നതോ, NSG യെ അവിടെ സമയത്ത് എത്താൻ വൈകിച്ച തരത്തിൽ ഉള്ള മനഃപൂർവ്വമോ അല്ലാതെയോ ഉള്ള രാഷ്ട്രീയ പരാജയമായ തീരുമാനങ്ങളോ അല്ല, മേൽപറഞ്ഞ പോലെ ’26/11 RSS കി സാഷിഷ്’, ‘who killed demand karkare ?’ പോലെയുള്ള അബദ്ധ വാദങ്ങൾ ആയിരുന്നു.

കോണ്ഗ്രസ്സിന്റെ ഭരണ പരാജയങ്ങൾ ചർച്ച ആവാതെ പോയത് ഇത്തരം നിറം പിടിപ്പിച്ച ഗൂഢാലോചനകൾ ആയിരുന്നു അതിന് പിന്നിൽ എന്നുള്ളത് കൊണ്ടാണ്. യഥാർത്ഥത്തിൽ ലക്ഷം കോടികളുടെ അഴിമതി നടന്നത്തിന്റെ ആദ്യ ഘട്ട പ്ലാനിങ് ഒക്കെയും ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് എന്നു ഓർക്കണം. ആരാണ് അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം ?രാജ്യത്തിന് പുറത്തുള്ള കാണാൻ സാധിക്കുന്ന ശത്രു ആയ പാകിസ്ഥാനെ നേരിടാൻ ഇന്ത്യൻ സൈന്യം ധാരാളം മതി എന്നവർ പലവട്ടം തെളിയിച്ചതാണ്.

പക്ഷെ നമ്മുടെ ഇടയിൽ തന്നെ നമ്മളിൽ ഒരാളായി പതിയിരിക്കുന്ന ശത്രുക്കളെ കണ്ടെത്തുക ഒരിക്കലും എളുപ്പമല്ല… 26/11 മുംബൈ ഭീകരാക്രമണം പ്ലാൻ ചെയ്തു അത് നടപ്പിലാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അബു ജിൻഡാൽ ഇന്ത്യക്കാരൻ ആയിരുന്നു. അയാളെ പോലെ നിരവധി പേരെ ആണ് മുംബൈ ആക്രമണത്തിന് ശേഷം ഇന്റലിജൻസ് ഇന്ത്യക്ക് അകത്ത് നിന്നും പിടികൂടിയത്.

സ്ലീപ്പർ സെല്ലുകൾ ആയ ഇവർ നേരിട്ട് ശത്രു രാജ്യങ്ങൾക്ക് വേണ്ടി ഇത്തരം രാജ്യവിരുദ്ധത ചെയ്യുമ്പോൾ അതിനെ മറച്ചു പിടിക്കാനും അതിനെ വളച്ചൊടിക്കാനും അത് വഴി ഈ നാടിനെ ഇല്ലാതെ ആക്കാനും ശ്രമിക്കുന്ന ഇടത് ബുദ്ധിജീവികൾ എന്നു കരുതുന്നവർ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും സർവ്വകലാശാലകളിലും വരെ ഉണ്ട്. അവരിൽ പലരും പാകിസ്ഥാന്റെ പണം പറ്റുന്നവർ ആണ് എന്ന് തെളിവ് സഹിതം പുറത്തു വന്നിട്ടും ഉണ്ട്. അവരെ നേരിടാൻ സൈന്യത്തിന് കഴിയില്ല.

അവരാണ് ആഭ്യന്തര ശത്രുക്കൾ . അവരെ ആണ് സൂക്ഷിക്കേണ്ടത്. അവരെ കണ്ടെത്തുക എളുപ്പമല്ല താനും. ഇന്ന് ഇന്ത്യയിൽ നടക്കുന്ന ഓരോ തീവ്രവാദ ആക്രമണ ശ്രമങ്ങൾക്ക് പോലും പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള മറുപടി കൊടുക്കാൻ ഇന്ത്യ തയ്യാറാവുന്നത് കൊണ്ടാണ് കഴിഞ്ഞ 6 വർഷമായി ഇന്ത്യയിൽ ഭീകരാക്രമണത്തിൽ ഒരു സിവിലിയനും കൊല്ലപ്പെടാതെ ഇരിക്കുന്നത്.

ഇത് പുതിയ ഇന്ത്യയാണ്, ആക്രമണം വരുന്നിടത്ത് പോയി അതിന്റെ ഉറവിടത്തിൽ ആക്രമിക്കുക എന്ന തന്ത്രം പ്രയോഗിക്കാൻ മടിയില്ലാത്ത രാഷ്ട്രീയ നേതൃത്വവും അതിനെ നയിക്കാൻ അജിത് ഡോവലിനെ പോലെ ഉള്ള ബുദ്ധികേന്ദ്രങ്ങളും ആണ് യഥാർത്ഥത്തിൽ ഈ രാജ്യത്തിനായി ഉള്ള ആർഎസ്എസിന്റെ സംഭാവന, അല്ലാതെ ഒരു കെട്ട് നുണക്കഥകൾ അച്ചടിച്ചു വച്ചിരിക്കുന്ന രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള പാകിസ്താൻ ബഡ്ജറ്റിൽ പിറന്ന കുറച്ചു പുസ്‌തകങ്ങളും മാധ്യമ വ്യഭിചാരികളും പറയുന്നത് പോലെയും അല്ല.

സുജാതാ ഭാസ്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button