Latest NewsNewsIndia

എന്ത് വിലകൊടുക്കേണ്ടി വന്നാലും ശരി ലൗ ജിഹാദ് അനുവദിക്കില്ല: ശിവരാജ് സിംഗ് ചൗഹാന്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു.

ഭോപ്പാല്‍: ലൗ ജിഹാദിനെതിരെ താക്കീതുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. മധ്യപ്രദേശില്‍ എന്തുതന്നെ സംഭവിച്ചാലും ലൗ ജിഹാദ് അനുവദിക്കില്ലായെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. ലൗ ജിഹാദ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നവര്‍ക്ക് 5 വര്‍ഷം ശിക്ഷ ഏര്‍പ്പെടുത്തണമെന്ന മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ചൗഹാന്റെ പരാമര്‍ശം. ‘എന്ത് വിലകൊടുക്കേണ്ടി വന്നാലും ശരി മധ്യപ്രദേശിന്റെ ഈ മണ്ണില്‍ ലൗ ജിഹാദ് അനുവദിക്കില്ല’, ചൗഹാന്‍ പറഞ്ഞു.

എന്നാൽ നേരത്തെ പ്രണയത്തിന്റെ പേരില്‍ ജിഹാദ് നടത്തുന്നത് അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നുമെന്നുമാണ് ചൗഹാന്‍ പറഞ്ഞിരുന്നു. അതേസമയം വിവാദങ്ങള്‍ക്കിടയില്‍ ലൗ ജിഹാദിനെതിരെയുള്ള ഓര്‍ഡിനന്‍സിന് യു.പി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കുമെന്നാണ് സൂചന. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു.

Read Also:  മര്യാദാ പുരുഷോത്തം ശ്രീറാം; വിമാനത്താവളത്തിന്റെ പേര് നിശ്ചയിച്ച്‌ യോഗി സര്‍ക്കാര്‍

എന്നാൽ യോഗി സര്‍ക്കാരിന്റെ ലൗ ജിഹാദ് വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയിക്കുന്ന വിവരങ്ങളുമായി കാണ്‍പൂര്‍ പോലീസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ നടന്ന 14 ഇന്റര്‍കാസ്റ്റ് വിവാഹങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പരിശോധനയ്‌ക്കെടുത്ത 14 കേസുകളിലും കുറ്റകൃത്യങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ചതോ, ഗൂഢാലോചനയോ, വിദേശ ഫണ്ടിംഗോ നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ലവ് ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണ്ണാടക സര്‍ക്കാരുകള്‍ രംഗത്തെത്തിയ അവസരത്തിലാണ് ഈ വെളിപ്പെടുത്തലുമായി കാണ്‍പൂര്‍ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button