ന്യൂഡല്‍ഹി: താന്‍ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും, താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും താമസിക്കാന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്….മതത്തിന്റെ ചട്ടക്കൂട്ടില്‍ ജീവിയ്ക്കുന്നവരെ ഇളക്കി മറിച്ച് കോടതി വിധി . ഡല്‍ഹി ഹൈക്കോടതിയാണ് സ്ത്രീകള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
Read Also : കൊറോണ വാക്‌സിന്‍ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക കേന്ദ്രനിര്‍ദേശം
എന്നാല്‍, താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും സ്വന്തം താല്പര്യപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇവര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് വിപിന്‍ സംഘ്വി, രജ്‌നിഷ് ഭട്‌നഗര്‍ എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച വാദം കേട്ടത്.
പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത്, ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിന് സ്വാതന്ത്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. യുവതിയെ പോലീസ് സംരക്ഷണയില്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിക്കാനും യുവതിയുടെ വീട്ടുകാരെ നിയമം കൈയിലെടുക്കുന്നതില്‍നിന്ന് വിലക്കാനും ഡല്‍ഹി പോലീസിന് കോടതി നിര്‍ദേശം നല്‍കി.
Post Your Comments