Latest NewsIndia

ബീഹാറിനും ബംഗാളിനും പുറമെ തെലങ്കാനയിലും പ്രവർത്തനങ്ങൾ ശക്തമാക്കി ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പിൽ എത്തുന്നത് നരേന്ദ്ര മോദിയും അമിത് ഷായും ജെപി നദ്ദയും: മോദി വന്നാൽ ഒരു ചുക്കും നടക്കില്ലെന്ന് ഒവൈസിയുടെ വെല്ലുവിളിയും

പ്രധാനമന്ത്രി മോദിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും ഹൈദരാബാദിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നുണ്ട്.

ഹൈദരാബാദ്: മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ പ്രമുഖ നേതാക്കൾ ഹൈദരാബാദിലെത്തുന്നു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി മോദി ഹൈദരാബാദിലേക്ക് എത്തുമെന്നാണ് വാര്‍ത്തകള്‍. പ്രധാനമന്ത്രി മോദിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും ഹൈദരാബാദിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നുണ്ട്.

മുന്‍പെങ്ങും കാണാത്ത വിധത്തില്‍, പാര്‍ട്ടിയിലെ ഏറ്റവും ശക്തരായ നേതാക്കളെ ഒരു മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനായി ബി.ജെ.പി അണിനിരത്തുന്നതിനെ രാഷ്ട്രീയ നിരീക്ഷകര്‍ ആശ്ചര്യത്തോടെയാണ് വീക്ഷിച്ചത്. അതേസമയം അഭൂതപൂർവമായ വളർച്ചയാണ് ബിജെപിക്ക് തെലങ്കാനയിൽ ഉണ്ടായിരിക്കുന്നത്. കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലിരിക്കുന്ന തെലങ്കാനയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ബി.ജെ.പിയുടെ ബുദ്ധിപരമായ നീക്കമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ വിലയിരുത്തുന്നു.

ബി.ജെ.പി ഇവിടെ തന്നെയുണ്ടാകും എന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ പാര്‍ട്ടി തെലങ്കാനയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്. എന്നാൽ ഇതിനെതിരെ എ ഐഎംഎം നേതാവ് ഒവൈസി രൂക്ഷ വിമർശനമാണ് നടത്തുന്നത്. മോദി ഇങ്ങോട്ട് വരട്ടെ എന്നും ബി.ജെ.പി എത്ര സീറ്റുകള്‍ നേടുമെന്ന് കാണാമെന്നും വെല്ലുവിളി നടത്തുകയാണ് ഒവൈസി.ഹൈദരാബാദ് ‘നുഴഞ്ഞുകയറ്റക്കാരുടെ നഗരമായി മാറിയെന്ന്’ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബന്ദി സജ്ഞയ്, ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ എന്നിവര്‍ പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെയാണ് ഒവൈസി ഇങ്ങനെ പ്രതികരിച്ചത്.

read also : ലോകമെമ്പാടും കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി: എന്നാൽ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന്റെ വേഗത പ്രതീക്ഷിച്ചതിലും ശക്തം: റിസർവ് ബാങ്ക് ഗവർണ്ണർ

നഗരത്തില്‍ നുഴഞ്ഞുകയറ്റക്കാര്‍ കയറികൂടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ മോദിയും അമിത് ഷായും ആണെന്ന് ആണെന്നാണ് ഒവൈസിയുടെ വിമര്‍ശിച്ചത്. താന്‍ ഒരു നുഴഞ്ഞുകയറ്റക്കാരെയും ഇവിടെ കണ്ടിട്ടില്ലെന്നും ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ ഭിന്നതയുടെ മതില്‍ തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഒവൈസി പറഞ്ഞു.’നിങ്ങള്‍ നരേന്ദ്ര മോദിയെ ഈ നഗരത്തിലേക്ക് കൊണ്ടുവന്ന് പ്രചാരണം നടത്തൂ. നമുക്ക് കാണാം എന്ത് സംഭവിക്കുമെന്ന്. നിങ്ങള്‍ അദ്ദേഹത്തിന്റെ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊള്ളൂ. ഇവിടെ എത്ര സീറ്റുകള്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് നമുക്ക് കാണാം. ഇത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പാണ്. അവര്‍(ബി.ജെ.പി) വികസനത്തെ കുറിച്ച്‌ സംസാരിക്കില്ല.’-ഒവൈസി പറയുന്നു..

‘ഹൈദരാബാദ് ഇപ്പോള്‍ തന്നെ വികസിതമായ നഗരമാണ്. നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ ഇവിടെ സ്ഥാപിതമായിട്ടുണ്ട്. പക്ഷെ ഹൈദരാബാദിന്റെ ബ്രാന്‍ഡ് നെയിം തകര്‍ത്തുകൊണ്ട് അതൊക്കെ നശിപ്പിക്കുക എന്നതാണ് ബി.ജെ.പിക്ക് വേണ്ടത്.’- ഒവൈസിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.ഹൈദരാബാദില്‍ ബി.ജെ.പി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ സാഹചര്യത്തിലാണ് ഒവൈസിയുടെ ഈ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button