Latest NewsIndia

ടി ആർ എസിന് തിരിച്ചടി: തെലങ്കാന ബിജെപി അധ്യക്ഷന്‍ നടത്തുന്ന പദയാത്ര പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി

ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ നടത്തുന്ന പദയാത്രയുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. ക്രമസമാധാന പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ജങ്കാവ് ജില്ലയില്‍ പദയാത്ര തടഞ്ഞുകൊണ്ട് വാറങ്കല്‍ കമ്മീഷണറേറ്റ് പൊലീസ് ചൊവ്വാഴ്ച നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ബിജെപി കോടതിയെ സമീപിച്ചത്.

കോടതി ഉത്തരവിനെ സ്വാഗതം ചെയ്തുകൊണ്ട് കുമാര്‍ ഉടന്‍ തന്നെ പദയാത്ര പുനരാരംഭിക്കുമെന്ന് ബിജെപി അറിയിച്ചു. സഞ്ജയ് കുമാറിന്റെ പദയാത്രയുടെ മൂന്നാം ഘട്ടം ആഗസ്റ്റ് 2 നാണ് ആരംഭിച്ചത്. ആഗസ്റ്റ് 27 നാണ് യാത്ര സമാപിക്കുന്നത്. പദയാത്രയുടെ മൂന്നാംഘട്ട സമാപന പൊതുയോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കും.

പദയാത്രയുടെ ഭാഗമായി ക്യാമ്പ് ചെയ്തിരുന്ന സഞ്ജയ് കുമാറിനെ ചൊവ്വാഴ്ച പാമന്നൂരില്‍ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കരിംനഗറിലെ വസതിയിലേക്ക് മാറ്റിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button