ഹൈദരാബാദ്: തെലങ്കാനയിലെ ഭരണപാര്‍ട്ടിയായ ടി.ആര്‍.സിനും ഒവൈസിയുടെ പാർട്ടിയായ എ.ഐ.എം.ഐ.എമ്മിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി തെലങ്കാന അധ്യക്ഷനും എം.പിയുമായ ബന്ദി സഞ്ജയ് കുമാര്‍.
”ജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ചന്ദ്ര ശേഖര റാവു ഉവൈസിയെ കൂടെക്കൂട്ടിയിരിക്കുകയാണ്. ഉവൈസി ഇന്നലെ പ്രസ്താവിച്ചിരിക്കുന്നത് ’റോഹിങ്ക്യകള്‍ ഹൈദാരാബാദിലുണ്ടെങ്കില്‍ അമിത് ഷാ എന്തുചെയ്യുമെന്ന്’.
read also: മുഖ്യമന്ത്രിയുടെ ഒരു വിശ്വസ്തന്‍ കൂടി ഇഡിയ്ക്ക് മുന്നിലേക്ക്; വെള്ളിയാഴ്ച സിഎം രവീന്ദ്രന് നിർണ്ണായകം
“ബി.ജെ.പി മേയര്‍ സ്ഥാനത്തേക്ക് തങ്ങൾ വിജയിക്കുകയാണെങ്കില്‍ ഹൈദരാബാദ് ഓള്‍ഡ് സിറ്റിയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി അനധികൃതമായി താമസിക്കുന്ന മുഴുവൻ പാകിസ്താനികളേയും റോഹിങ്ക്യകളേയും പുറത്താക്കും” -സഞ്ജയ് കുമാര്‍ പറഞ്ഞു.
ഡിസംബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്. അതേസമയം റോഹിങ്ക്യകളും പാകിസ്താനികളും അഫ്ഗാനികളും ഇവിടെ വോട്ടര്‍മാരായുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.
Post Your Comments