Latest NewsNewsIndia

മുംബൈയിലെ മധുര പലഹാര കട വിവാദം; പാകിസ്ഥാന്‍ നഗരമായ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുന്ന കാഴ്ച്ച കാണാമെന്ന് ദേവേന്ദ്ര ഫട്നാവിസ്

വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഫട്നാവിസ്

മുംബൈയിലെ മധുര പലഹാര കട വിവാദം പുകയുമ്പോൾ പാകിസ്ഥാന്‍ നഗരമായ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അഖണ്ഡ ഭാരതത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും, കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും ഫട്നാവിസ് വ്യക്തമാക്കി.

പാകിസ്ഥാനിലെ കറാച്ചി എന്ന പേരുമായി സാമ്യമുള്ളതിനാല്‍ മധുര പലഹാര കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കടയുടമയെ ശിവസേന നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ എന്ന രീതിയിൽ പുറത്തുവന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഫട്നാവിസ്.

എന്നാൽ ഇന്ത്യയെയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ലയിപ്പിച്ച്‌ ഒരു രാജ്യം സൃഷ്ടിച്ചാല്‍ ബിജെപിയുടെ നീക്കത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്കിന്റെ പ്രതികരണവും ഫട്നാവിസിന്‍റെ പ്രസ്താവനയ്ക്കു പിന്നാലെ എത്തിയിരുന്നു.

കൂടാതെ കൃത്യസമയത്ത് കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന് ഫഡ്‌നാവിസ് പറഞ്ഞ സ്ഥിതിക്ക് ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ലയിപ്പിക്കണമെന്നാണ് എന്‍സിപിയുടെ നിര്‍ദേശമെന്നും മാലിക് വ്യക്തമാക്കി. പലഹാര കടയുടെ പേരുമായി ബന്ധപ്പട്ട വിഷയം സോഷ്യൽ മീഡിയയിലടക്കം വിവാദമായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button