മുംബൈ: ‘ലവ് ജിഹാദ്’ എന്ന വാക്കുണ്ടായത് കേരളത്തിലാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ലവ് ജിഹാദിന്‍റെ പേരിലുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധങ്ങൾ സമൂഹത്തിനുള്ളിലെ സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത് ഇവിടെ മാത്രം നടന്ന കാര്യമല്ല. കേരളത്തിലാണ് ആ വാക്കുണ്ടായത്. ബിജെപി സര്‍ക്കാരല്ല അവിടെയുള്ളത്. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണ് കേരളം ഭരിച്ചത്,’ ഫഡ്നാവിസ് വ്യക്തമാക്കി.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 75 കേസുകൾ
‘ലവ് ജിഹാദുമായി ബന്ധപ്പെട്ട ചില പ്രതിഷേധ റാലികളിൽ ഞങ്ങളുടെ പാർട്ടി പ്രവർത്തകരോ നേതാക്കളോ പങ്കെടുത്തിട്ടുണ്ട്. കാരണം അവരും ഹിന്ദുക്കളാണ്. ഹിന്ദുക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റാലി സംഘടിപ്പിക്കുന്നതെങ്കിൽ ഈ നേതാക്കൾ പങ്കെടുക്കുന്നത് സ്വാഭാവികമാണ്,’ മഹാരാഷ്ട്രയിലെ ലവ് ജിഹാദ് പ്രതിഷേധങ്ങളില്‍ ബിജെപി നേതാക്കളും മന്ത്രിമാരും പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഫഡ്നാവിസ് മറുപടി പറഞ്ഞു.
ഇത് ബിജെപിയുടെ അജണ്ടയല്ലെന്നും ഇവ ബിജെപിയുടെ റാലികളല്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് സമൂഹം സംഘടിപ്പിക്കുന്ന റാലികളാണെന്നും ഇത്തരം റാലികൾ സംഘടിപ്പിക്കാൻ വിവിധ സംഘടനകൾ ഒത്തുചേരുന്നുവെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
Post Your Comments