മുംബൈ: മഹാരാഷ്ട്രയിൽ അച്ഛാ ദിൻ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തന്റെ ഡൽഹി സന്ദർശനത്തിനു ശേഷം, മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അച്ഛാ ദിൻ കൊണ്ടുവരാനായി മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ കഴിവും അധികാരങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനോടൊപ്പമാണ് അദ്ദേഹം ഡൽഹിയിലേക്ക് പോയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
Also read: തായ്‌ലൻഡിൽ അർമാദിച്ചു, ഭാര്യയറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജ് കീറി : യുവാവ് അറസ്റ്റിൽ
മഹാരാഷ്ട്രയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിമത സർക്കാരിന്റെ അടുത്ത ദൗത്യം മന്ത്രിസഭ രൂപീകരിക്കുക എന്നതാണ്. അതുമായി ബന്ധപ്പെട്ട ചർച്ചയാണ് കേന്ദ്രത്തിൽ നടന്നതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. 164 എംഎൽഎമാരുള്ള വിമത സർക്കാരിന് എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കുമോ എന്നത് ഗൗരവമായ ഒരു ചോദ്യം തന്നെയാണ്.
Post Your Comments