മുംബൈ : ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി പാര്‍ട്ടി കേസിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്കും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനും എതിരെ ദീപാവലിക്കു ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്.
Read Also : തുർക്കിയ്ക്ക് സഹായ ഹസ്തവുമായി യുഎഇ: 36.7 മില്യൺ ദിർഹം നൽകാൻ തീരുമാനം
‘മുംബൈയിലെ ലളിത് ആഡംബര ഹോട്ടലില്‍ പല രഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ഞായറാഴ്ച കാണാം’- നവാബ് മാലിക് ട്വീറ്റ് ചെയതു. ദീപാവലിക്കുശേഷമാണ് ഇരുവര്‍ക്കും എതിരെയുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തുയെന്നും നവാബ് പറഞ്ഞു.
ലഹരി മാഫിയ സംഘത്തലവന്‍ പണം മുടക്കിയ സംഗീത വിഡിയോയില്‍ ഫഡ്‌നാവിസും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നവാബ് മാലിക് മുന്‍പ് ആരോപിച്ചിരുന്നു. ഈ ആരോപണം ഫഡ്‌നാവിസ് തള്ളിയിരുന്നു.
സമീര്‍ വാങ്കഡെയുടെ വസ്ത്രങ്ങള്‍ക്കു 2 ലക്ഷം രൂപ വിലയുണ്ടെന്നും വാച്ചിന് 20 ലക്ഷം രൂപയാണു വിലയെന്നും ഇന്നലെ നവാബ് മാലിക് ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.
Post Your Comments