Latest NewsNewsEntertainment

തലയണമന്ത്രത്തിലെ കാഞ്ചനയാകാൻ ഇന്ന് മലയാള സിനിമയിൽ അനുയോജ്യ അനുശ്രീ മാത്രം: തുറന്നു പറഞ്ഞ് പ്രിയതാരം ഉർവശി

ഉർവശിയുടെ ഈ കഥാപാത്രം ഇന്നും ആരാധകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്

നമ്മൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചിത്രമാണ് 90 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമായ തലയണമന്ത്രം സിനിമയുടെ തിരക്കഥ എഴുതിയ ശ്രീനിവാസൻ ആയിരുന്നു കഥയിലെ നായകൻ. കൂടാതെ അക്കാലത്തെ വിജയ ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തിരുന്നു ഈ ഹാസ്യ ചിത്രം.

ഉർവശിയുടെ ഈ കഥാപാത്രം ഇന്നും ആരാധകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. ഇന്നത്തെ കാലത്താണ് ആ സിനിമ ഒരുങ്ങുന്നതെങ്കിൽ ആരായിരിക്കും കാഞ്ചനയാകാൻ യോജിച്ചത് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പ്രിയതാരം ഉർവശി.

ഇന്ന് കാഞ്ചനയെ അവതരിപ്പിക്കാൻ കഴിവുള്ള നിരവധി കുട്ടികൾ ഇക്കാലത്ത് ഉണ്ടെന്ന് പറഞ്ഞ ഉർവശി എന്നാലും കഥാപാത്രത്തിന് ഏറ്റവും യോജിച്ചത് അനുശ്രീയായിരിക്കും എന്നു തോന്നുന്നുവെന്നാണ് പറഞ്ഞത്. ആ കുട്ടിയ്ക്ക് ഈ കഥാപാത്രത്തിനായി പ്രത്യേകിച്ച് എക്സ്പ്രഷൻ ഒന്നും കൊടുക്കേണ്ടിവരില്ല, അതിമനോഹരമായ അഭിനയമാണ് അനുശ്രീയുടെതെന്നും ഉർവശി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button