KeralaLatest NewsNews

അയ്യപ്പ വിശ്വാസികളെ കളിയാക്കികൊണ്ട് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയെ ശിക്ഷിച്ച് കോടതി

തിരുവനന്തപുരം: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക്  കോടതി ശിക്ഷ
. അയ്യപ്പ  ശ്വാസികളെ കളിയാക്കികൊണ്ട് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് രഹ്ന ഫാത്തിമയെ കോടതി ശിക്ഷിച്ചത്. അടുത്ത മൂന്നു ആഴ്ചയില്‍ രണ്ടു തവണ പത്തനം തിട്ട പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പു വെയ്ക്കുകയും അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയില്‍ ഒരു തവണ വീതവും ഒപ്പുവെയ്ക്കാന്‍ ആണ് രഹ്നയോടു ഹൈക്കോടതി ഉത്തരവിട്ടു. അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു ഫോട്ടോ ഇട്ട കേസില്‍ കിട്ടിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ തിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. ബിജെപി നേതാവ് അഡ്വ. ബി. രാധാകൃഷ്ണ മേനോനാണ് രഹ്നക്കെതിരേ ഹര്‍ജി നല്‍കിയത്.

Read Also : ബിനീഷിന്റെയും ഭാര്യയുടെയും സ്വത്ത് കൈമാറ്റം തടഞ്ഞു: നിര്‍ണായക നീക്കവുമായി ഇഡി

കൂടാതെ, യൂട്യൂബ് ചാനലില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രന്‍ നല്‍കിയ പരാതിയിലും കോടതി ഉത്തരവുണ്ട്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്ലോഡ് ചെയ്തതെന്നാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത എഫ്ഐആറില്‍ വിശദീകരിക്കുന്നത് .മോശമായ വസ്ത്രത്തോടെ വിശ്വാസികളെ വൃണപ്പെടുത്തും വിധം ബീഫ് കറി ഉണ്ടാക്കിയെന്ന പരാതിയില്‍ ഈ വീഡിയോ എല്ലാം ഉടന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തരവിട്ട കോടതി ആറു മാസത്തേക്ക് രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതു വിലക്കുകയും ചെയ്തു.

ബിഎസ്എന്‍എല്‍ ജോലിക്കാരിയായിരുന്ന രഹ്നയെ കേസിനെ തുടര്‍ന്ന് ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ശേഷം നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവും നല്‍കുകയും ചെയ്തിരുന്നു . കേസ് രാഷ്ട്രീയ  പ്രേരിതമാണെന്നും
ജോലിയില്‍നിന്ന് പുറത്താക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നുമായിരുന്നു രഹ്നയുടെ പ്രതികരണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button