തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി, ഭാര്യ റെനീറ്റ, ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തിന്റെ കൈമാറ്റം റജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു. എന്‍ഫോഴ്‌സമെന്റ് വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് റജിസ്‌ട്രേഷന്‍ വകുപ്പിന്റെ നടപടി. ആദ്യം ബിനീഷിന്റേയും പിന്നീട് റെനീറ്റയുടേയും അനൂപ് മുഹമ്മദിറേയും സ്വത്തുവിവരങ്ങളും ഇ.ഡി തേടിയിരുന്നു.
Read Also : പോലീസ് പോലീസായാല്‍ മതി, ഭരണാധികാരികളോ, സൂപ്പര്‍ കോടതികളോ ആകുന്നത് ജനാധിപത്യത്തിന് ഭീഷണി ; ശ്രീജിത്ത് പെരുമന
അതിനിടെ, ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി ആനന്ദ് പത്മനാഭനെ ഇ.ഡി. ചോദ്യം ചെയ്യുന്നു. കഴിഞ്ഞ നാലിനു കണ്ണൂരില്‍ വച്ചു ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണു ഇന്നത്തെ ചോദ്യം ചെയ്യല്‍. തിരുവനന്തപുരം ശംഖുമുഖത്തെ ഓള്‍ഡ് കോഫീ ഹൗസ്, ടോറസ് റമഡീസ് എന്നീ സ്ഥാപനങ്ങളിലെ ഇടപാടുമായിട്ടു ബന്ധപെട്ടാണു ചോദ്യം ചെയ്യല്‍. ഓള്‍ഡ് കോഫി ഹൗസിന്റെ പേരില്‍ തിരുവനന്തപുരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത അമ്പതുലക്ഷത്തിന്റെ വായ്പയില്‍ നിന്നാണ് ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദിന് പണം നല്‍കിയതെന്നാണ് ബിനീഷ് കോടിയേരിയുടെ മൊഴി. ഇരു സ്ഥാപനങ്ങളിലെയും ഇടപാടുകളുമായി ബന്ധപെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് ഇ.ഡി സമന്‍സ് അയച്ചിരുന്നത്.
Post Your Comments