സംസ്ഥാന സർക്കാരിന്റെ കേരള പോലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ ബാര്‍ കൗണ്‍സിലര്‍ അഭിഭാഷകനായ ശങ്കു ടി ദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പോലീസ് ആക്ട് ഭേദഗതിയെക്കുറിച്ച് വിശദമായി എഴുതിയിരിക്കുന്നത്.
ഗവർണറുടെ ഒപ്പോടെ ഓർഡിനൻസ് ആയി ഇറക്കി ഗസറ്റിൽ വിജ്ഞാപനം ചെയ്തു പ്രാബല്യത്തിൽ വന്ന നിയമം മന്ത്രിസഭയുടെ വാക്കാലുള്ള നിർദ്ദേശത്തിൽ എങ്ങനെയാണ് നടപ്പാക്കാതിരിക്കുക?, ശുദ്ധ തട്ടിപ്പാണ് ഇത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നാടകം മാത്രം. ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി പ്രാബല്യത്തിൽ വന്നൊരു നിയമം അങ്ങനെ നടപ്പാക്കാതിരിക്കാൻ സാധിക്കുകയില്ല. നിയമം അന്യായവും മർദ്ധകവും ഭരണഘടനാ വിരുദ്ധവും ആണെന്ന് സർക്കാരിന് ബോധ്യം വന്നെങ്കിൽ നിയമ ഭേദഗതി പിൻവലിച്ച് പുതിയ വിജ്ഞാപനം ഇറക്കുക ആണ് വേണ്ടത്.
നിയമം ഉണ്ടായിട്ടും സർക്കാരിന്റെ എന്തോ മഹാമനസ്കത കൊണ്ട് അത് നടപ്പാക്കാതെ വെച്ച് തല്ക്കാലം അനുവദിച്ചു തരേണ്ട ഭിക്ഷയല്ല അഭിപ്രായ സ്വാതന്ത്ര്യം. അതൊരാളുടെയും ഔദാര്യമല്ല, ഭരണഘടന ഉറപ്പ് തന്ന അവകാശമാണെന്നും അഡ്വക്കേറ്റ് ശങ്കു ടി ദാസ്.
അഡ്വക്കേറ്റ് ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം….
അതെങ്ങനെയാ അത്?
ഗവർണറുടെ ഒപ്പോടെ ഓർഡിനൻസ് ആയി ഇറക്കി ഗസറ്റിൽ വിജ്ഞാപനം ചെയ്തു പ്രാബല്യത്തിൽ വന്ന നിയമം മന്ത്രിസഭയുടെ വാക്കാലുള്ള നിർദ്ദേശത്തിൽ എങ്ങനെയാണ് നടപ്പാക്കാതിരിക്കുന്നത്?
ഇപ്പോഴും സംസ്ഥാനത്ത് നിലവിൽ ഉള്ള ഈ വകുപ്പ് പ്രകാരം കേസ് എടുക്കാൻ ഒരാൾ പരാതി കൊടുത്താൽ അപ്പോൾ പോലീസ് എന്താണ് ചെയ്യുക? നിയമമൊക്കെ ഉണ്ട്, പക്ഷെ ഉപയോഗിക്കേണ്ട എന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്, അതോണ്ട് ആ വകുപ്പിൽ കേസ് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു പരാതി തള്ളുകയോ? അങ്ങനെ മന്ത്രിസഭയോ മുഖ്യമന്ത്രിയോ പറഞ്ഞാൽ നിലവിലുള്ള ഒരു നിയമം സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ പറ്റുമോ?
അഥവാ ഏതെങ്കിലും പോലീസുകാർ 118A പ്രകാരം കേസ് എടുത്താൽ എന്ത് പറഞ്ഞാണ് സർക്കാർ അവർക്കെതിരെ നടപടി എടുക്കുക?
ഗവർണ്ണർ മുഖാന്തിരം സർക്കാർ പുറപ്പെടുവിച്ചു പ്രാബല്യത്തിൽ വന്ന നിയമം ഉപയോഗിച്ചു എന്ന് പറഞ്ഞോ?? ശുദ്ധ തട്ടിപ്പാണ് ഇത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നാടകം മാത്രം. ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി പ്രാബല്യത്തിൽ വന്നൊരു നിയമം അങ്ങനെ നടപ്പാക്കാതിരിക്കാൻ സാധിക്കുകയില്ല. നിയമം അന്യായവും മർദ്ധകവും ഭരണഘടനാ വിരുദ്ധവും ആണെന്ന് സർക്കാരിന് ബോധ്യം വന്നെങ്കിൽ നിയമം പിൻവലിക്കുക ആണ് വേണ്ടത്.
https://www.facebook.com/sankutdas/posts/10158083245417984
അല്ലാതെ നിയമം അതുപോലെ നിലനിൽക്കും, പക്ഷെ തല്ക്കാലം അത് നടപ്പാകില്ല എന്ന് പൊള്ള് പറയുകയല്ല. നിയമം ഉണ്ടായിട്ടും സർക്കാരിന്റെ എന്തോ മഹാമനസ്കത കൊണ്ട് അത് നടപ്പാക്കാതെ വെച്ച് തല്ക്കാലം അനുവദിച്ചു തരേണ്ട ഭിക്ഷയല്ല അഭിപ്രായ സ്വാതന്ത്ര്യം.
അതൊരാളുടെയും ഔദാര്യമല്ല, ഭരണഘടന ഉറപ്പ് തന്ന അവകാശമാണ്.
118A നടപ്പാക്കില്ലെന്ന ദയയല്ല വേണ്ടത്.
118A പിൻവലിക്കുകയാണ് വേണ്ടത്.
#Repeal118A
Post Your Comments