KeralaLatest News

മൈക്ക് ഓഫാക്കാൻ ജഡ്ജി ആവശ്യപ്പെട്ടതോടെ ന​ഗ്നതാ പ്രദർശനം: കൊല്ലം ബാറിലെ അഭിഭാഷകനെതിരെ കേസ്

തൊടുപുഴ: ഓൺലൈനായി കോടതി കേസ് കേൾക്കുന്നതിനിടെ അഭിഭാഷകൻ ന​ഗ്നതാ പ്രദർശനം നടത്തിയെന്ന് പരാതി. കോടതിയിലെ ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്ന് കൊല്ലം ബാറിലെ അഭിഭാഷകൻ ടി.കെ.അജനെതിരെ മുട്ടം പൊലീസ് കേസെടുത്തു. ഈ മാസം രണ്ടിന് രാവിലെ 11.45ന് ആയിരുന്നു സംഭവം.

അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അജൻ. കേസ് വാദിക്കുന്നതിനിടെ അജന്റെ ഭാഗത്തുനിന്നു ശബ്ദം ഉയർന്നതു കോടതി നടപടി തടസ്സപ്പെടുത്തി. അജന്റെ മൈക്ക് ഓഫാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിനിടെ സീറ്റിൽ നിന്നെഴുന്നേറ്റ അജൻ നഗ്നതാ പ്രദർശനം നടത്തിയെന്നാണു പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button