Latest NewsIndia

സെക്സിനു ശേഷം ഔഷധക്കൂട്ട് ചേർത്തുണ്ടാക്കിയ എണ്ണതേച്ച് കുളി, വേശ്യാലയം നടത്താൻ പൊലീസ് സംരക്ഷണം വേണമെന്ന് അഭിഭാഷകൻ

ചെന്നൈ: കന്യാകുമാരിയിൽ വേശ്യാലയം നടത്താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഭിഭാഷകനോട് തന്റെ യോ​ഗ്യതകൾ വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെട്ട് ഹൈക്കോടതി. അഭിഭാഷകനായ രാജ മുരുഗനോടാണ് കോടതി സർട്ടിഫിക്കറ്റുകൾ ചോദിച്ചിരിക്കുന്നത്. 10,000 രൂപ പിഴ ചുമത്തി ഹർജി തള്ളിയതിന് പിന്നാലെയാണ് അഭിഭാഷകന്റെ യോ​ഗ്യത പരിശോധിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചത്.

എൻറോൾമെൻ്റ് സർട്ടിഫിക്കറ്റ്, നിയമ ബിരുദ സർട്ടിഫിക്കറ്റും ബാർ അസോസിയേൻ അംഗത്വ രേഖയും പരിശോധനയ്ക്കായി സമ‍ർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവാരമുള്ള കോളേജുകളിൽ നിന്ന് ബിരുദം നേടുന്നവരെ മാത്രമേ അഭിഭാഷകരായി എൻറോൾ ചെയ്യിക്കാവൂ എന്ന് ബാർ കൗൺസിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

നിലവിൽ രാജമുരു​ഗന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ഇഭയകക്ഷിസമ്മതപ്രകാരം ലൈം​ഗിക ബന്ധത്തിനെത്തുന്ന പ്രായപൂർത്തിയായവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. ഇതിനെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. ഇതോടെയാണ് വേശ്യാലയം നടത്താൻ പൊലീസ് സംരക്ഷണം തേടി മുരു​ഗൻ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും അഭിഭാഷകൻ ഹർജിയിൽ ആവശ്യപ്പെട്ടു.

ഹർജി പരിഗണിച്ച ഹൈക്കോടതി ബെഞ്ച് രോഷത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. പ്രായപൂർത്തിയായവർക്ക് ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെടാനുള്ള അവകാശം പരാമ‍ർശിച്ച് ഹർജി സമ‍ർപ്പിച്ച അഭിഭാഷകൻ്റെ നടപടിയെ ജസ്റ്റിസ് ബി പുഗളേന്തിയുടെ ബെഞ്ച് നിശിതമായി വിമ‍ർശിച്ചു. നിലവാരമുള്ള കോളേജുകളിൽ നിന്ന് ബിരുദം നേടുന്നവരെ മാത്രമേ അഭിഭാഷകരായി എൻറോൾ ചെയ്യിക്കാവൂ എന്ന് ഹൈക്കോടതി ബെഞ്ച് ബാർ കൗൺസിലിനോട് ആവശ്യപ്പെടുകയും ചെയ്തു.

അഭിഭാഷകർക്കുള്ള പരിഗണനയും ബഹുമാനവും സമൂഹത്തിൽ നഷ്ടപ്പെടുന്ന സാഹചര്യം ബാർ കൗൺസിൽ മനസിലാക്കണം, ആന്ധ്രയിലും കർണാടകത്തിലുമുള്ള നിലവാരമില്ലാത്ത കോളേജുകളിൽ നിന്ന് നിയമ ബിരുദം നേടി വരുന്നവരെയെങ്കിലും കുറഞ്ഞത് എൻറോൾ ചെയ്യിക്കാതിരിക്കാൻ ബാർ കൗൺസിൽ ശ്രദ്ധിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. കന്യാകുമാരി ജില്ലയിൽ ഉഭയസമ്മത പ്രകാരം 18 വയസിന് മേലെ പ്രായമുള്ളവർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സൗകര്യം താൻ ഭാഗമായ ട്രസ്റ്റ് നൽകുന്നുണ്ടെന്ന് ഹൈക്കോടതിയിൽ രാജ മുരുഗൻ വ്യക്തമാക്കി.

ഇവിടെ കൗൺസിലിങും ഔഷധക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയ എണ്ണ തേച്ച് കുളിക്കാനും സൗകര്യമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ സുപ്രീം കോടതി വിധി രാജ മുരുഗൻ തെറ്റിദ്ധരിച്ചതാണെന്ന് ഹൈക്കോടതി വിലയിരുത്തി. ലൈംഗിക തൊഴിലാളികളുടെ പുനരധിവാസത്തിനാണ് അന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദാരിദ്ര്യം ബലഹീനതയായി കണ്ട് മുതലെടുക്കാനാണ് ഇയാൾ ശ്രമിക്കുന്നതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. മുരുഗനോട് എൻറോൾമെൻ്റ് സർട്ടിഫിക്കറ്റ്, നിയമ ബിരുദ സർട്ടിഫിക്കറ്റും ബാർ അസോസിയേൻ അംഗത്വ രേഖയും പരിശോധനയ്ക്കായി സമ‍ർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button