കൊച്ചി: കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ജയിലിലെത്തി കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
നേരത്തെ ശിവശങ്കറിനെ ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിലപാട് തേടി.
കേസ് കുടുതല്‍ വാദത്തിനായി ഡിസംബര്‍ 26 ലേക്ക് മാറ്റി.എന്‍ഫോഴ്‌സ്‌മെന്റ് റജിസ്റ്റര്‍ ചെയ്‌ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.തെറ്റായതും ബാലിശവുമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതെന്ന് ജാമ്യഹര്‍ജിയില്‍ ശിവശങ്കര്‍ പറയുന്നു.വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിച്ച കമ്മിഷന്‍ സ്വപ്‌നയുടെ ലോക്കറില്‍ സൂക്ഷിച്ചുവെന്നാണ് അന്വേഷണ എജന്‍സിയുടെ ആരോപണം.
read also: ബിനീഷിന്റെ വീട് കണ്ടുകെട്ടാൻ ഇഡി; ബിനീഷിന്റെ ഭാര്യയുടെ സ്വത്തും കണ്ടുകെട്ടും
സ്വര്‍ണക്കടത്തിലോ ലൈഫ് മിഷന്‍ ഇടപാടുകളുമായോ തനിക്ക് ബന്ധമുണ്ടന്ന് സ്വപ്‌ന മൊഴി നല്‍കിയിട്ടില്ല. തനിക്കെതിരായ പ്രധാന ആരോപണം ലോക്കര്‍ എടുക്കാന്‍ സ്വപ്‌നയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയെന്നാണ്. 2018ലാണ് ഇത് നടന്നത്. അന്ന് സ്വര്‍ണക്കടത്തോ, ലൈഫ് മിഷന്‍ ഇടപാടോ നടന്നിരുന്നില്ല.
ലോക്കറിലെ പണം സംബസിച്ച് അന്വേഷണ ഏജന്‍സി വിചാരണക്കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ വൈരുധ്യമുണ്ടെന്നും സൂക്ഷമമായി പരിശോധിക്കണമെന്നും ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Post Your Comments