ന്യൂഡല്‍ഹി: എം ശിവശങ്കറിൻ്റെ സ്ഥിര ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
നിലവിൽ താത്കാലിക ജാമ്യത്തിലാണ് എം.ശിവശങ്കർ. യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.
Post Your Comments