KeralaLatest NewsIndia

ബിനീഷിന്റെ വീട് കണ്ടുകെട്ടാൻ ഇഡി; ബിനീഷിന്റെ ഭാര്യയുടെ സ്വത്തും കണ്ടുകെട്ടും

ബിനീഷിന്റെ പേരിലുള്ള ഒരു സ്വത്തിലും ഇടപാടുകൾ നടത്താൻ പാടില്ലെന്ന് കേരളത്തിലെ എല്ലാ രെജിസ്ട്രേഷൻ ഓഫീസുകൾക്കും നിർദ്ദേശം.

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ ‘കോടിയേരി’ എന്ന വീട് കണ്ടുകെട്ടാൻ ഇഡി രെജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകി. നേരത്തെയും രെജിസ്ട്രേഷൻ ഐജിക്ക് കത്തു നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബിനീഷിന്റെ ഭാര്യയുടെയും അനൂപ് മുഹമ്മദിന്റെയും സ്വത്തുക്കളും കണ്ടുകെട്ടും.

read also: ഒടുവിൽ മുട്ടുമടക്കി സര്‍ക്കാര്‍: വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു: നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി

ഇതിന്റെ ഭാഗമായി നൽകിയ കത്തിന്റെ പകർപ്പും മാതൃഭൂമി ന്യൂസ് പുറത്തു വിട്ടു. ബിനീഷിന്റെ പേരിലുള്ള ഒരു സ്വത്തിലും ഇടപാടുകൾ നടത്താൻ പാടില്ലെന്ന് കേരളത്തിലെ എല്ലാ രെജിസ്ട്രേഷൻ ഓഫീസുകൾക്കും നിർദ്ദേശം..

അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആനന്ദ് പത്മനാഭനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. ബിനീഷ് കോടിയേരിയുടെ ബിനാമി എന്ന് ഇഡി സംശയിക്കുന്ന ആളാണ് ആനന്ദ്. തിരുവനന്തപുരത്തെ ടോറസ് റെമഡീസിൽ ബിനീഷ് ഡയറക്റ്റർ ആയിരുന്നപ്പോൾ ജനറൽ മാനേജർ ആയിരുന്നു ആനന്ദ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button